Connect with us

Kozhikode

മെഡി. കോളജ് മാതൃ- ശിശു സംരക്ഷണ കേന്ദ്രത്തിലെ ലിഫ്റ്റും കേടായി

Published

|

Last Updated

കോഴിക്കോട്: മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രസവമുറിയിലെത്താന്‍ ഗര്‍ഭിണികള്‍ 22 പടി കയറണം. മെഡിക്കല്‍ കോളജ് മാതൃ- ശിശു സംരക്ഷണ കേന്ദ്രത്തില്‍ രോഗികള്‍ക്കും ഗര്‍ഭിണികള്‍ക്കുമായുള്ള ലിഫ്റ്റ് കേടായതാണ് ഇരട്ടിദുരിതമായത്.
ഗര്‍ഭിണികളെ പ്രവേശിപ്പിക്കുന്ന മറ്റു വാര്‍ഡുകളായ 31 ലേക്ക് 44 പടിയും 41ലേക്ക് 66 പടിയും കയറാനുണ്ട്. ഗര്‍ഭിണികള്‍ കയറേണ്ട പടികളുടെ എണ്ണം കേടായ ലിഫ്റ്റിന് പുറത്ത് ആശുപത്രിയിലെ ഒരു ജീവനക്കാരുടെ സംഘടന വ്യക്തമായി എഴുതി വെച്ചിട്ടുമുണ്ട്.
ഗര്‍ഭിണിക്ക് പടി കയറാന്‍ നന്നേ പ്രയാസമാണെങ്കില്‍ അവരെയും കൊണ്ട് രോഗികളുടെ ബന്ധുക്കള്‍ റാമ്പ് വഴി ആശുപത്രി മുഴുവന്‍ ചുറ്റണം. വാര്‍ഡിലേക്ക് വേണ്ട സാധനസാമഗ്രികള്‍ എത്തിക്കുന്നതിന് ലിഫ്റ്റ് ഇല്ലാത്തത് കാരണം ജീവനക്കാരും ദുരിതമനുഭവിക്കുന്നു.
മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പല ലിഫ്റ്റുകളും ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്. ഇവ അറ്റകുറ്റപണി നടത്തുന്നതിന് നടപടിയില്ലാത്തത് പ്രതിഷേധമുയര്‍ത്തുന്നുണ്ട്.