മണല്‍കടത്ത്; വാഹനങ്ങള്‍ പിടികൂടി

Posted on: August 17, 2013 12:00 am | Last updated: August 17, 2013 at 12:47 am
SHARE

പെരിന്തല്‍മണ്ണ: അനധികൃതമണല്‍ കടത്തിലേര്‍പ്പെട്ട പത്തോളം വാഹനങ്ങള്‍ പെരിന്തല്‍മണ്ണ പോലീസ് പിടികൂടി. പുലാമന്തോള്‍ ഏലംകുളം കട്ടുപ്പാറ ഭാഗങ്ങളില്‍ നിന്നായി നാല് മിനിലോറിയുള്‍പ്പെടെ പത്ത് വാഹനങ്ങള്‍ പിടികൂടുകയും വള്ളത്ത് മുഹമ്മദ് സ്വലാത്ത് വടക്കന്‍ പാലൂര്‍, വെളുത്തങ്ങാടന്‍ നൗഷാദ് വടക്കന്‍ പാലൂര്‍, പള്ളക്കാട്ടില്‍ മുഹമ്മദ് ഷഫീഖ് നാട്യമംഗലം, മാണിയംകുന്നന്‍ സൈതലവി നാട്യമംഗലം, പള്ളിയാല്‍തൊടി സജിന്‍ കുറുപ്പത്താല്‍, കുന്നത്ത് നബീല്‍ മുതുകുര്‍ശ്ശി, അണ്ടിക്കോടന്‍ മുഹമ്മദ് ഷഫീഖ് പുത്തനങ്ങാടി, ചെമ്മാട്ടപ്പടി ഷൈജല്‍, നാട്യമംഗലം, കുറ്റിക്കോടന്‍ റാഷിദ് നാട്യമംഗലം, കൊറ്റിയംതൊടി മുഹമ്മദ് ഷാജിദ്, ചുണ്ടംമ്പറ്റ എന്നിവരെ അറസ്റ്റ് ചെയ്തു.