ആറംഗ മലയാളി കവര്‍ച്ചാ സംഘം കര്‍ണാടകയില്‍ പിടിയില്‍

Posted on: August 17, 2013 6:00 am | Last updated: August 16, 2013 at 11:17 pm
SHARE

കല്‍പ്പറ്റ: മലയാളികളായ ആറംഗ അന്തര്‍സംസ്ഥാന കവര്‍ച്ചാ സംഘത്തെ കര്‍ണാടകയിലെ ചാമരാജ്‌നഗര്‍ റൂറല്‍ പോലീസ് അറസ്റ്റ് ചെയ്തു. ചാമരാജ്‌നഗറിനടുത്ത നഞ്ചദേവനപുര എന്ന സ്ഥലത്ത് വെച്ചാണ് രഹസ്യ വിവരത്തെ തുടര്‍ന്ന് സംഘത്തെ പിടികൂടിയത്. കോഴിക്കോട്, തൃശൂര്‍ സ്വദേശികളായ പനക്കല്‍ ചന്ദ്രന്‍ (56), അബ്ദുല്‍ അലി (54), ഷാജി (45), കബീര്‍ (43), സലീം (40), ഹുസൈന്‍ (46) എന്നിവരാണ് പിടിയിലായത്. കേരളത്തിലും കര്‍ണാടകയിലും വിവിധ സ്റ്റേഷനുകളില്‍ ഇവര്‍ക്കെതിരെ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.
മുഖംമൂടി ധരിച്ച് ഒരു ഷെഡ്ഡില്‍ നില്‍ക്കുമ്പോഴാണ് സംശയം തോന്നിയ നാട്ടുകാര്‍ പോലീസിനെ വിവരമറിയിച്ചത്. ഫാം ഹൗസുകളില്‍ കവര്‍ച്ച നടത്തുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു. മുളക്‌പൊടി, കത്തികള്‍ എന്നിവ സംഘത്തില്‍ നിന്ന് പിടികൂടിയിട്ടുണ്ട്.