Connect with us

Gulf

ഖത്തര്‍ ആര്‍ എസ് സി ഫ്രീഡം കോള്‍സ് സംഘടിപ്പിച്ചു.

Published

|

Last Updated

ദോഹ: സ്വാതന്ത്ര്യം കൈവരുത്തുന്നത് എല്ലാവരും അഭിലഷിക്കുന്ന ജീവിത സമാധാനമാണെന്നും അതനുഭവിക്കാനുള്ള അവകാശം സാമൂഹികമാണെന്നും ഖത്തര്‍ ആര്‍ എസ് സി സംഘടിപ്പിച്ച “ഫ്രീഡം കോള്‍സ്” അഭിപ്രായപ്പെട്ടു. “സ്വാതന്ത്ര്യം സമാധാനം” എന്ന ശീര്‍ഷകത്തില്‍ ആര്‍ എസ് സി യുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന “ദേശസ്‌നേഹസംഗമ”ങ്ങളുടെ ഭാഗമായി നടന്ന പരിപാടികള്‍ ഇന്ത്യന്‍ എംബസ്സി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ പി എസ് ശശി കുമാര്‍ ഉദ്ഘാടനം ചെയ്തു.ആര്‍ എസ് സി നാഷണല്‍ ചെയര്‍മാന്‍ ജമാല്‍ അസ്ഹരി അധ്യക്ഷത വഹിച്ചു.

ഇന്ത്യയില്‍ ജനാധിപത്യ വ്യവസ്ഥിതി വര്‍ഷങ്ങളോളം ഒരു കോട്ടവും തട്ടാതെ നിലനില്‍ക്കുന്നുവെന്നതില്‍ നമുക്ക് അഭിമാനിക്കാം.സാമൂഹിക സാമ്പത്തിക രംഗത്തെ സമത്വം നമ്മുടെ പൂര്‍വ്വികര്‍ സ്വപ്നം കണ്ടതാണ്.ഇവ യാഥാര്‍ഥ്യമാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നില്ല.ഗുണഭോക്താക്കള്‍ രാജ്യത്തെ അടിസ്ഥാന ജനവിഭാഗങ്ങളാകുന്ന വിധം സാമൂഹിക സങ്കല്‍പ്പത്തെ പുനര്‍നിര്‍മ്മിക്കണമെന്ന് ഫ്രീഡം ഡിബേറ്റ് ആവശ്യപ്പെട്ടു.

“പ്രവാസി ദേശീയ മുഖ്യധാരയില്‍”, “കക്ഷി രാഷ്ട്രീയവും രാഷ്ട്ര നിര്‍മ്മിതിയും”, “പൗരസ്വാതന്ത്ര്യവും ഭരണകൂടഇടപെടലുകളും” എന്നീ വിഷയങ്ങളില്‍ യഥാക്രമം അഡ്വ.ജാഫര്‍ ഖാന്‍ കേച്ചേരി, കോയ കൊണ്ടോട്ടി, അഡ്വ.സമദ് പുലിക്കാട് എന്നിവര്‍ സംസാരിച്ചു.പരിപാടികളുടെ ഭാഗമായി നടന്ന ഫ്രീഡം ക്വിസ്സ് പ്രോഗ്രാമിന് മുജീബ്‌റഹ് മാന്‍ വടക്കേമണ്ണ നേതൃത്വം നല്‍കി. നൗഫല്‍ എന്‍ജിനീയര്‍, നിസാര്‍ മാന്നാര്‍, സൈനുദ്ധീന്‍ തളിപ്പറമ്പ് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. അഫ്‌സല്‍ അഷ്‌റഫ് ദേശീയ ഗാനം ആലപിച്ചു.കുഞ്ഞബ്ദുള്ള കടമേരി,ഹാഫിള് ഉമറുല്‍ ഫാറൂഖ് സഖാഫി, നൗഷാദ് അതിരുമട, അബ്ദുല്‍ ഖാദിര്‍ ചൊവ്വ,എന്നിവര്‍ സംബന്ധിച്ചു. ആര്‍ എസ് സി നാഷണല്‍ കണ്‍വീനര്‍ ഉമര്‍ കുണ്ടുതോട് സ്വാഗതവും കള്‍ച്ചറല്‍ കണവീനര്‍ ബഷീര്‍ വടക്കൂട്ട് നന്ദിയും പറഞ്ഞു.