കെടി. ജയകൃഷ്ണന്‍ വധക്കേസ് സിബിഐക്ക് വിട്ട് ഉത്തരവിറക്കി

Posted on: August 16, 2013 7:00 pm | Last updated: August 16, 2013 at 7:26 pm

kt jayakrishnan masterതിരുവനന്തപുരം: ബിജെപി നേതാവ് കെ.ടി. ജയകൃഷ്ണന്‍ ക്ലാസ് മുറിയില്‍ വെട്ടേറ്റു മരിച്ച കേസ് സിബിഐക്ക് വിട്ടു. ഇതുസംബന്ധിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. കേസ് അന്വേഷിക്കാനാവില്ലെന്നും അന്വേഷണം സിബിഐക്ക് കൈമാറണമെന്നും കാണിച്ച് എഡിജിപിക്ക് ക്രൈംബ്രാഞ്ച് കത്തയച്ചിരുന്നു. ഇത് പരിഗണിച്ച് ഡിജിപി നല്‍കിയ ശിപാര്‍ശയെ തുടര്‍ന്നാണ് കേസന്വേഷണം സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.