തളിപ്പറമ്പില്‍ ചേളാരി ഗുണ്ടാ വിളയാട്ടം: ആറ് സുന്നി പ്രവര്‍ത്തക്ക് പരുക്ക്

Posted on: August 16, 2013 3:47 pm | Last updated: August 16, 2013 at 3:47 pm
SHARE

thaliparambaകണ്ണൂര്‍: – തളിപ്പറമ്പ് ഓണപ്പറമ്പില്‍ ഇന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന മദ്രസാ കെട്ടിടം ചേളാരി വിഭാഗം സുന്നി പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ആറ് സുന്നി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. ഇവരില്‍ ഒരാളുടെ നില ഗുരതരമാണ്. ആറ് വാഹനങ്ങളും നശിപ്പിച്ചിട്ടുണ്ട്.

ടി എ സക്കരിയ്യ (30) എന്നയാള്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്. ആദ്യം ലൂര്‍ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സക്കരിയ്യയെ പിന്നീട് മംഗലാപുരത്തേക്ക് കൊണ്ടുപോയി. അബ്ദുല്‍ ഖാദര്‍ ഹാജി, ഫസലുദ്ദീന്‍, ഹാരിസ്, ഹംസ ഹാജി, അമീറലി, അഷ്‌റഫ് എന്നിവരാണ് പരുക്കേറ്റ മറ്റുള്ളവര്‍. ഇവരെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി പത്ത് മണിയോടെയണ് ചേളാരി വിഭാഗം ഗുണ്ടകള്‍ ഓണപറമ്പില്‍ അഴിഞ്ഞാടിയത്. ഇരുപതോളം വരുന്ന അക്രമികള്‍ മദ്രസാ കെട്ടിടത്തിന്റെ ജനല്‍ ചില്ലുകളും മറ്റും അടിച്ചുതകര്‍ത്തു. ഇന്നത്തെ ഉദ്ഘാടന ചടങ്ങിനായി സജ്ജീകരിച്ചിരുന്ന പന്തലും വാടക സാധനങ്ങളും നശിപ്പിച്ചു. തുടര്‍്ന്ന് സുന്നി പ്രവര്‍ത്തകരുടെ രണ്ട് കാറുകളും, ആറ് ബൈക്കുകളും തകര്‍ക്കുകയും ചെയ്തു. എന്നിട്ടും അരിശം തീരാതെയാണ് സമീപത്തെ പള്ളിയിലുണ്ടായിരുന്ന സുന്നി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം നടത്തിയത്.