ബെയ്‌റൂത്തില്‍ സ്‌ഫോടനം; ഇരുപത് മരണം

Posted on: August 16, 2013 8:00 am | Last updated: August 16, 2013 at 8:00 am
SHARE

lebanonബെയ്‌റൂത്ത്: ലെബനാന്‍ തലസ്ഥാനമായ ബെയ്‌റൂത്തില്‍ നടന്ന സ്‌ഫോടനത്തില്‍ കുറഞ്ഞത് 20 പേര്‍ കൊല്ലപ്പെട്ടു. ഇരുന്നൂറിലധികം പേര്‍ക്ക് പരുക്കേറ്റു. പോരാളി സംഘടനയായ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രത്തിലാണ് സേഫോടനം നടന്നത്.

സയ്യിദ് അല്‍ ശുഹാദ കോംപ്ലക്‌സിനടുത്താണ് സ്‌ഫോടനം നടന്നത്. ബറ്റാലിയന്‍സ് ഓഫ് അയേഷ എന്ന അധികം അറിയപ്പെടാത്ത സംഘടന സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

ബെയ്‌റൂത്ത് മേഖലയില്‍ ഈ വര്‍ഷമുണ്ടാകുന്ന മൂന്നാമത്തെ ആക്രമണമാണിത്. കഴിഞ്ഞ മാസമുണ്ടായ ആക്രമണത്തില്‍ അമ്പതിലധികം പേര്‍ക്ക് പരുക്കേറ്റിരുന്നു.