സെക്രട്ടേറിയറ്റ് ഉപരോധം; റെയില്‍വേക്ക് വന്‍ നേട്ടം

Posted on: August 15, 2013 6:00 am | Last updated: August 15, 2013 at 1:20 am
SHARE

railway indianതിരുവനന്തപുരം: എല്‍ എഡി എഫിന്റെ നേതൃത്വത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ഉപരോധം റയില്‍വേക്ക് നല്‍കിയത് റെക്കോഡ് വരുമാനം. നഗരത്തില്‍ സമരത്തിനെത്തിയ പതിനായിരങ്ങള്‍ തിരിച്ചുപോകാന്‍ ട്രെയിനിനെ ആശ്രയിച്ചതോടെയാണ് തിരുവനന്തപുരം സെന്‍ ട്രല്‍ റയില്‍വേ സ്റ്റേഷനിലെ വരുമാനം ഒറ്റദിവസം കൊ ണ്ട് ഇരട്ടിയായത്. സമരം അവസാനിച്ചതിനെ തുടര്‍ന്ന് റയില്‍വേയുടെ വരുമാനം 21 ലക്ഷമായാണ് ഉയര്‍ന്നത്. സാധാരണ ദിവസങ്ങളില്‍ പരാമാവധി 12 ലക്ഷമാണ് തിരുവനന്തപുരം സെന്‍ട്രല്‍ റയില്‍വേ സ്റ്റേഷനിലെ ടിക്കറ്റ് വരുമാനം. എന്നാല്‍ ഉപരോധം കഴിഞ്ഞ് മിനിട്ടുകള്‍ക്കുള്ളില്‍ത്തന്നെ റയില്‍വേ കൗണ്ടറുകളില്‍ തിരക്ക് ആരംഭിച്ചു. ഇതേത്തുടര്‍ന്ന് സാധാരണയായുള്ള ആറ് കൗണ്ടറുകള്‍ക്ക് പുറമെ നാലെണ്ണം കൂടി തുറന്നു. ടിക്കറ്റ് കൗണ്ടറുകളില്‍ നിന്ന് മാത്രം കിട്ടിയത് 21,7,920 രൂപ. ഇതുകൂടാതെ റിസര്‍വേഷന്‍ കൗണ്ടറുകളിലും 73 ശതമാനം വര്‍ധനയാണ് ഉണ്ടായത്. ആറ്റുകാല്‍ പൊങ്കാലക്കുണ്ടാകുന്നതിനേക്കാള്‍ വരുമാന വര്‍ധനവാണ് ഒറ്റ ദിവസംകൊണ്ട് സമരക്കാരില്‍ നിന്ന് ലഭിച്ചതെന്ന് റയില്‍വേ അധികൃതര്‍ പറയുന്നു. തൃശ്ശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള എട്ട് പ്രധാന സ്റ്റേഷനുകളില്‍ നിന്നുമാത്രം 82 ലക്ഷം രൂപയാണ് സമരം ആരംഭിക്കുന്നതിന് തലേ ദിവസത്തെ വരുമാനം.