Connect with us

National

അരാജകവാദി പ്രയോഗം: പുനഃപരിശോധിക്കുമെന്ന് അന്‍സാരി

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യസഭയില്‍ “അരാജകവാദികളെ”ന്ന പ്രയോഗമുണ്ടായത് പുനഃപരിശോധിക്കുമെന്ന് രാജ്യസഭാ അധ്യക്ഷനായ ഉപരാഷ്ട്രപതി ഹമിദ് അന്‍സാരി. പരാമര്‍ശം രാജ്യസഭയുടെ രേഖകളില്‍ നിന്ന് നീക്കണമെന്ന് സഭാ സെക്രട്ടേറിയറ്റിന് നിര്‍ദേശം നല്‍കിയതായി ഉപരാഷ്ട്രപതി പറഞ്ഞു.
ചൊവ്വാഴ്ച പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് സഭ നീട്ടിവെച്ചിരുന്നു. ഫെഡറേഷന്‍ ഓഫ് അനാര്‍കിസ്റ്റ് എന്ന പേരില്‍ നിരവധി സംഘടനകളുണ്ടെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. വിവിധ രാജ്യങ്ങളില്‍ ഇതേ പേരില്‍ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അന്താരാഷ്ട്ര സംഘടനകളും സമാന പേരില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. സഭയില്‍ ഇതിന്റെ പേരില്‍ വാഗ്വാദമോ വിവാദമോ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബി ജെ പി, എ ഐ ഡി എം കെ, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ കക്ഷികളാണ് പരാമര്‍ശം നീക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്നത്. സഭയിലെ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്‌ലി പരാമര്‍ശം നീക്കാന്‍ സഭാധ്യക്ഷന്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു.