അബുദാബി വിമാനത്താവളത്തില്‍ ബസും വാനും കൂട്ടിയിടിച്ചു

Posted on: August 14, 2013 9:50 pm | Last updated: August 14, 2013 at 9:50 pm
SHARE

images (1)അബുദാബി: രാജ്യാന്തര വിമാനത്താവളത്തില്‍ ബസും വാനും കൂട്ടിയിടിച്ചു. അപകടത്തില്‍ രണ്ടു പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അല്‍ ഇത്തിഹാദിന്റെ ബസും കാറ്ററിംഗ് സര്‍വീസ് നടത്തുന്ന വാനുമാണ് ഇന്നലെ രാവിലെ അപകടത്തില്‍പ്പെട്ടത്. അപകട സമയത്ത് ബസില്‍ 46 പേരുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്ന് ഇത്തിഹാദ് എയര്‍വെയ്‌സ് സര്‍വീസ്(ഇ എ എസ്) വക്താവ് വ്യക്തമാക്കി.
വാന്‍ ഓടിച്ച ഡ്രൈവര്‍ക്കും ഓപ്പറേഷന്‍സ് അസിസ്റ്റന്റിനും പരുക്കേറ്റിട്ടുണ്ട്. ഇവരെ മഫ്‌റഖ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. പരുക്കുകള്‍ മാരകമല്ലെന്ന് അബുദാബി ഹെല്‍ത്ത് സര്‍വീസ് കമ്പനി(സീഹ) അധികൃതരും വ്യക്തമാക്കി.
അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഇ എ എസ് വാക്താവ് വെളിപ്പെടുത്തി. സംഭവം നടന്ന ഉടന്‍ ഇത്തിഹാദ് എയര്‍വെയ്‌സ് ഓപ്പറേഷന്‍ ജോലിക്കാര്‍ യാത്രക്കാരുടെ സഹായത്തിന് കുതിച്ചെത്തിയിരുന്നു. യാത്രക്കാരും സ്റ്റാഫും കമ്പനിക്ക് വിലപ്പെട്ടതാണെന്ന് ഇത്തിഹാദ് എയര്‍വെയ്‌സ് പറഞ്ഞു. അപകടത്തെക്കുറിച്ച് വിമാനത്താവള പോലീസ് നടത്തുന്ന അന്വേഷണങ്ങളുമായി ഇത്തിഹാദ് സഹകരിക്കും.
അപകടം വിമാന സര്‍വീസിനെ ബാധിച്ചിട്ടില്ലെന്ന് അബുദാബി ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് അധികൃതരും വ്യക്തമാക്കി.