Connect with us

Gulf

ജ. രജീന്ദര്‍ സച്ചാര്‍ ദുബൈയിലെത്തും

Published

|

Last Updated

ദുബൈ: കൊച്ചി ആസ്ഥാനമായ പി എം ഫൗണ്ടേഷന്‍ ദുബൈയില്‍ സംഘടിപ്പിക്കുന്ന പ്രഭാഷണ പരിപാടിയില്‍ പങ്കെടുക്കാന്‍ ജസ്റ്റിസ് രജീന്ദ്രന്‍ സച്ചാര്‍ ദുബൈലെത്തും.
ഭാരതത്തില്‍ പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളെ ഉള്‍ കൊള്ളിച്ചു കൊണ്ടുള്ള വികസനത്തിന്റെ നേട്ടങ്ങളും കോട്ടങ്ങളും എന്നതാണ് സ്ച്ചാറിന്റെ പ്രഭാഷണ വിഷയം. പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളുടെ വര്‍ത്തമാനവും ഭാവിയും സവിസ്തരം വിശദീകരിക്കുന്ന പ്രസന്റേഷന്‍ സച്ചാര്‍ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതില്‍ മുഖ്യപങ്കു വഹിച്ച സഫര്‍ മുഹമ്മദ് അവതരിപ്പിക്കും. മാറുന്ന പ്രവാസി ഇന്ത്യക്കാരുടെ വര്‍ത്തമാനത്തെ കുറിച്ച് ഏഷ്യാനെറ്റ് മുന്‍ എം ഡി. വി ശശികുമാറും സംസാരിക്കുമെന്ന് പി എം ഫൗണ്ടേഷന്‍ ചെയര്‍മാന്‍ മുഹമ്മദ് ഹനിഷ് അറിയിച്ചു. പരിപാടിയില്‍ യു എ ഇലെ മന്ത്രിമാരും ഇന്ത്യന്‍ കോണ്‍സുല്‍ ജനറലും പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പരിപാടിയുടെ ഒരുക്കത്തിനായി ദുബൈയില്‍ മുഹമ്മദ് ഹനീഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംഘാടക കമ്മിറ്റി രൂപവത്കരിച്ചു. പി എ ഇബ്രാഹിം ഹാജി (ചെയ.), ഡോ. ഇബ്രാഹിം, ഡോ. ഖാസിം, (കോ-ചെയ.), അബ്ദുന്നാഫിഅ്, മുഹമ്മദ് റാഫി, കെ കെ നാസര്‍, അന്‍വര്‍ നഹ, സി പി സാലിഹ്, ഷബീര്‍ ഷക്കീല്‍ (കോര്‍ഡി.), മുഹമ്മദ് റാഫി (ഓഡിറ്റോറിയം), നാസര്‍ ഊരകം, ഫൈസല്‍ ബിന്‍ അഹ്മദ്, അന്‍വര്‍ ഹുസൈണ്‍ (മീഡിയ), കൊയമ്മ തങ്ങള്‍, കുഞ്ഞി മുഹമ്മദ് മുരിങ്ങെക്കല്‍, ഇബ്രാഹിം എളേറ്റില്‍, ഷബീര്‍ ഖാന്‍, കരീം വെങ്കിടങ്ങ്, എ പി അബ്ദുസ്സമദ്, നസീര്‍, അബ്ദുല്‍ വാഹിദ് , സുലൈമാന്‍ പൊന്മുണ്ടം, സകരിയ, സമീര്‍, സി കെ മജീദ്, ശംസുദ്ദീന്‍, അഹമ്മദ്, യഹ്‌യ തളങ്കര, അബ്ദുല്‍ത്വീഫ്, നിയാസ്, ഡോ. കെ പി ഹുസൈണ്‍, ഹസന്‍ ഫ്‌ളോറ, ബശീര്‍ പടിയത്ത്, ശംസുദ്ദീന്‍ നെല്ലറ, വൈ എ റഹീം, ബക്കര്‍ അലി, ഡോ. സിറാജുദ്ദീന്‍, നീന പടിയത്ത്, ഡോ. സമീറ, റീന സലീം (ഓര്‍ഗ.). സെപ്റ്റംബര്‍ 19നു ശൈഖ് സായിദ് റോഡിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ വൈകുന്നേരം ഏഴിന് പരിപാടി ആരംഭിക്കും.