Connect with us

Wayanad

നാടിന് നഷ്ടമായത് ആത്മാര്‍ത്ഥതയുള്ള പൊതു പ്രവര്‍ത്തകനെ

Published

|

Last Updated

പടിഞ്ഞാറത്തറ: കെ എന്‍ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാരുടെ പെട്ടെന്നുള്ള വിയോഗം സുന്നീ പ്രസ്ഥാനത്തിന് തീരാനഷ്ടമായി.എസ് വൈ എസ് സര്‍ക്കിള്‍ പ്രസിഡന്റും സുന്നീ ജംഇയ്യതുല്‍ മുഅല്ലിമീന്‍ പടിഞ്ഞാറത്തറ റെയ്ഞ്ച് ജോയിന്റ് സെക്രട്ടറിയും റിലീഫ് സെല്‍ ചെയര്‍മാനുമായിരുന്നു അദ്ദേഹം. പടിഞ്ഞാറത്തറ റെയ്ഞ്ചിന്റെ മുഖ്യ സംഘാടകനായ അദ്ദേഹം പ്രദേശത്തെ ദീനീ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്ന വ്യക്തിയുമായിരുന്നു. കക്ഷി രാഷ്ട്രീയ ഭേദമെന്യെ വലിയൊരു സുഹൃബന്ധത്തിന് ഉടമകൂടിയായിരുന്ന അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു വാരാമ്പറ്റ പ്രദേശത്തെ രണ്ട് സുന്നീ മദ്‌റസകള്‍ സ്ഥാപിക്കപ്പെട്ടത്. ഈ രണ്ട് മദ്‌റസകളുടെ നടത്തിപ്പിലും അദ്ദേഹം മുഖ്യ പങ്ക് വഹിച്ചു. ബപ്പനം നൂറുല്‍ ഇസ്‌ലാം മദ്‌റസ വര്‍ക്കിംഗ് സെക്രട്ടറിയുമായ അദ്ദേഹം റെയ്ഞ്ചിന്റെ റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും മുന്നിലുണ്ടായിരുന്നു. മരണ വാര്‍ത്തയറിഞ്ഞ് അദ്ദേഹത്തിന്റെ വസതിയിലേക്ക് പ്രവര്‍ത്തകരുടെ പ്രവാഹമായിരുന്നു. മയ്യിത്ത് ഇന്നലെ രാത്രിയോടെ വാരാമ്പറ്റ ഖബ്‌റിസ്ഥാനില്‍ മറവ് ചെയ്തു.

അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാരുടെ നിര്യാണത്തില്‍ എസ് വൈ എസ് ജില്ലാ സെക്രട്ടറിയേറ്റ് അനുശോചിച്ചു.
ജില്ലാ പ്രസിഡന്റ് യു കെ എം അശ്‌റഫ് സഖാഫി കാമിലി, ഉമര്‍ സഖാഫി കല്ലിയോട്, കെ കെ മുഹമ്മദലി ഫൈസി, കെ എസ് മുഹമ്മദ് സഖാഫി എന്നിവര്‍ സംബന്ധിച്ചു. നിര്യാണത്തില്‍ എസ് ജെ എം ജില്ലാ സെക്രട്ടറിയേറ്റും അനുശോചിച്ചു. പ്രസിഡന്റ് സിദ്ദീഖ് മദനി, മമ്മൂട്ടി മദനി എന്നിവര്‍ സംബന്ധിച്ചു.
പടിഞ്ഞാറത്തറ എസ് വൈ എസ് സര്‍ക്കിള്‍ പ്രസിഡന്റ് വാരാമ്പറ്റ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാരുടെ നിര്യാണത്തില്‍ വെള്ളമുണ്ട സോണ്‍ സെക്രട്ടറിയേറ്റ് യോഗം അനുശോചിച്ചു.
പ്രസിഡന്റ് വി എസ് കെ തങ്ങള്‍, സുലൈമാന്‍ അമാനി, നാസര്‍ മാസ്റ്റര്‍ തരുവണ, എം മുഹമ്മദലി മാസ്റ്റര്‍, സുലൈമാന്‍ സഅദി, അബൂബക്കര്‍ ബാഖവി ആറുവാള്‍, എസ് കെ മൊയ്തീന്‍,ശാഫി ബാഖവി എന്നിവര്‍ സംബന്ധിച്ചു.
മേപ്പാടി സോണ്‍ സെക്രട്ടറിയേറ്റ് യോഗം അനുശോചിച്ചു. പ്രസിഡന്റ് കെ വി ഇബ്‌റാഹീം സഖാഫി, ജാഫര്‍ ഓടത്തോട് സംബന്ധിച്ചു.
സുന്നീ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പടിഞ്ഞാറത്തറ റെയ്ഞ്ച് സെക്രട്ടറി കെ എന്‍ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാരുടെ നിര്യാണത്തില്‍ പടിഞ്ഞാറത്തറ റെയ്ഞ്ച് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
സുന്നീ പ്രസ്ഥാനങ്ങള്‍ക്ക് കരുത്തനായ ഒരു പ്രവര്‍ത്തകനെയാണ് അന്ത്രു ഉസ്താദിന്റെ വിയോഗത്തോടെ നഷ്ടമായതെന്ന് യോഗം വിലയിരുത്തി.
പ്രസിഡന്റ് ടി ഹൈദര്‍ സഖാഫിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നയോഗത്തില്‍ സുലൈമാന്‍ അമാനി, അഷ്‌റഫ് മൗലവി, ഇബ്‌റാഹീം മുസ്‌ലിയാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍ അല്‍ഹസനി സ്വാഗതം പറഞ്ഞു.
എസ് വൈ എസ് പടിഞ്ഞാറത്തറ സര്‍ക്കിള്‍ പ്രസിഡന്റായിരുന്ന കിണറുള്ളതില്‍ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാരുടെ ആകസ്മികമായ വിയോഗത്തില്‍ എസ് വൈ എസ് പടിഞ്ഞാറത്തറ സര്‍ക്കിള്‍ കമ്മിറ്റി അനുശോചിച്ചു. എസ് വൈ എസ് പ്രവര്‍ത്തന രംഗത്ത് നിറഞ്ഞ് നിന്ന ഉസ്താദിന്റെ വിയോഗം സംഘടനക്ക് തീരാനഷ്ടമാണെന്ന് യോഗം വിലയിരുത്തി. പി അബ്ദുല്‍ മജീദ് സഖാഫി,ശാഫി ബാഖവി വൈപ്പടി, മുഹമ്മദ് സഖാഫി ചെറുവേരി, കെ എസ് മുഹമ്മദ് സഖാഫി, എം മുഹമ്മദലി മാസ്റ്റര്‍, എസ് മൊയ്തു, അബ്ദുല്ല അഹ്‌സനി, ശഫീഖ് ഹാജി പടിഞ്ഞാറത്തറ സംബന്ധിച്ചു.

Latest