അറബ് സാഹിത്യത്തില്‍ മലയാളി വിദ്യാര്‍ഥിക്ക് അപൂര്‍വ്വ നേട്ടം

Posted on: August 14, 2013 12:15 am | Last updated: August 14, 2013 at 12:15 am
SHARE

DSC_0552ന്യൂഡല്‍ഹി : അറബ് സാഹിത്യത്തില്‍ മലയാളി വിദ്യാര്‍ഥിക്ക് അപൂര്‍വ്വ നേട്ടം. അലിഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി നടത്തിയ പി ജി അറബിക് ലിറ്ററേച്ചര്‍ വിഭാഗത്തില്‍ 2012-2013 വര്‍ഷത്തില്‍ നാല് ഗോള്‍ഡ് മെഡലുകളുമായി മലപ്പുറം കോടൂര്‍ പെരിങ്ങോട്ടു പുറം അബ്ദുര്‍റഹീം സഖാഫി ഒന്നാം റാങ്കിന് അര്‍ഹരായി.
അറബിക് വിഭാഗത്തില്‍ രണ്ടും ആര്‍ട്‌സ് ആന്റ് സോഷ്യല്‍ വിഭാഗങ്ങളിലായി ഓരോന്നും വീതവും ഗോള്‍ഡ് മെഡലുകളാണ് അബ്ദുര്‍റഹീം സഖാഫി സ്വന്തമാക്കിയത്. 2009 ല്‍ കാരന്തൂര്‍ മര്‍കസ് ശരീഅത്ത് കോളജില്‍ നിന്ന് മൗലവി ഫാളില്‍ സഖാഫി ബിരുദം കരസ്ഥമാക്കിയ ശേഷമാണ് അലിഗഢ് യൂനിവേഴ്‌സിറ്റിയില്‍ ബിരുദാനന്തര പഠനത്തിന് ചേര്‍ന്നത്.
കേന്ദ്ര ഫെല്ലോഷിപ്പോടെ അറബിക് സാഹിത്യത്തില്‍ ഗവേഷണ പഠനം തുടരുന്ന അബ്ദുര്‍റഹീം പെരിങ്ങോട്ടു പുറം സ്വദേശികളായ അലിയുടെയും ഖദീജയുടെയും മകനാണ്.