മദീനയില്‍ 24 പോക്കറ്റടിക്കാര്‍ അറസ്റ്റില്‍

Posted on: August 14, 2013 12:00 am | Last updated: August 14, 2013 at 12:10 am
SHARE

റിയാദ്: മദീനാ പള്ളിയില്‍ നിന്ന് 24 പോക്കറ്റടിക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിയില്‍ പ്രാര്‍ഥിക്കുന്നവരില്‍ നിന്നാണ് പോക്കറ്റടിച്ചത്. പ്രതികള്‍ എട്ട് രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. പ്രദേശിക പോലീസ് ഡയറക്ടര്‍ സഊദ് ബിന്‍ അവാദ് അല്‍ അഹ്മദി നടത്തിയ പ്രത്യേക നടപടിയിലൂടെയാണ് ഇവരെ പിടികൂടിയത്.
പ്രതികളില്‍ മൂന്ന് പേര്‍ ഈജിപ്തുകാരും മൂന്ന് പേര്‍ പാക്കിസ്ഥാനികളും ഏഴ് പേര്‍ നേപ്പാളില്‍ നിന്നുമുള്ളവരാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ഇവരില്‍ നിന്ന് വ്യത്യസ്ത രാജ്യങ്ങളുടെ നാണയങ്ങള്‍, ഫോണുകള്‍ എന്നിവ കണ്ടെടുത്തിട്ടുണ്ട്. പിടിക്കപ്പെട്ടവരില്‍ ഒരു സ്ത്രീയും ഉണ്ട്. ഫിലിപ്പൈസുകാരിയായ സ്ത്രീയില്‍ നിന്ന് പോക്കറ്റടിക്കുമ്പോഴാ