ബംഗ്ലാദേശില്‍ ജമാഅത്ത് പ്രക്ഷോഭം; 40 പേര്‍ക്ക് പരുക്ക്

Posted on: August 14, 2013 12:00 am | Last updated: August 14, 2013 at 12:06 am
SHARE

ധാക്ക: യുദ്ധകുറ്റവുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍ തിരഞ്ഞെടുപ്പില്‍ നിന്ന് ജമാഅത്തെ ഇസ്‌ലാമിയെ വിലക്കിയ കോടതി നടപടിയില്‍ പ്രതിഷേധിച്ച് ബംഗ്ലാദേശില്‍ വ്യാപക പ്രക്ഷോഭം. രണ്ട് ദിവസത്തെ ദേശീയ ബന്ദിന് ജമാഅത്തെ ഇസ്‌ലാമി ആഹ്വാനം ചെയ്തു.
സമരാനുകൂലികളും പോലീസുകാരും തമ്മില്‍ വ്യാപകമായ ഏറ്റുമുട്ടല്‍ നടന്നു. ആക്രമണത്തില്‍ 40 പേര്‍ക്ക് പരുക്കേറ്റു. നിരവധി വാഹനങ്ങളും കെട്ടിടങ്ങളും പ്രക്ഷോഭകര്‍ തീവെച്ച് നശിപ്പിച്ചു. ആക്രമണം നടത്തിയ 34 ജമാഅത്ത് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.