മഴക്കെടുതി: സുഡാന് ഖത്തറിന്റെ അടിയന്തിര സഹായം

Posted on: August 13, 2013 9:35 pm | Last updated: August 13, 2013 at 9:35 pm
SHARE

Qna_MaliQatarദോഹ: കനത്ത മഴയും വെള്ളപ്പൊക്കവും നാശം വിതച്ച സുഡാന് ഖത്തറിന്റെ അടിയന്തിര സഹായം. കെടുതിയനുഭവിക്കുന്ന സുഡാനിലെ വെള്ളപ്പൊക്ക ബാധിതപ്രദേശങ്ങളിലെ ജനതക്ക് ആവശ്യമായ പ്രാഥമിക സഹായങ്ങള്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ താനിയുടെ പ്രത്യേക നിര്‍ദേശ പ്രകാരം ഇന്നലെ അയച്ചു കൊടുത്തു. രണ്ടു കാര്‍ഗോ വിമാനങ്ങളിലായി 80 ടണ്ണോളം വരുന്ന സാധന സാമഗ്രികളാണ് ഈ ഇനത്തില്‍ സുഡാനിലെത്തിയത്.