കെ എസ് ആര്‍ മേനോന്റെ നോവല്‍ ശ്രദ്ധേയമാകുന്നു

Posted on: August 13, 2013 8:09 pm | Last updated: August 13, 2013 at 8:09 pm
SHARE

ദുബൈ: ദുബൈയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്ന കെ എസ് ആര്‍ മേനോന്റെ ഇംഗ്ലീഷ് കുറ്റാന്വേഷണ നോവല്‍ ശ്രദ്ധേയമാകുന്നു. പാശ്ചാത്യ ഇംഗ്ലീഷ് മാധ്യമങ്ങളില്‍ ‘ഡിസര്‍ട്ട് ഹന്‍ട്ട്’ എന്ന നോവലിന് നിരൂപണങ്ങള്‍ വന്നു കഴിഞ്ഞു.

ഒരു അറബ് യുവാവ് അല്‍ ഖാഇദ സംഘത്തെ നേരിടുന്നതാണ് ഇതിവൃത്തം. ദുബൈ, അബുദാബി നഗരപശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്. ശൈഖ് സുല്‍ത്താന്‍ എന്നു പേരുള്ള അറബ് യുവാവ് ഇന്റലിജന്‍സ് ഏജന്റാണ്. ആമസോണ്‍ ഡോട്ട്‌കോമില്‍ ഇ ബുക്കായും കൃതി ലഭ്യമാണെന്ന് മേനോന്‍ അറിയിച്ചു. ദുബൈയില്‍ പി ടി ഐ, യു എന്‍ ഐ എന്നീ ഏജന്‍സികള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ച മേനോന്‍ എമിറേറ്റ്‌സ് ഈവനിംഗ് പോസ്റ്റിന്റെ ന്യൂസ് എഡിറ്ററായിരുന്നു. ഇപ്പോള്‍ ന്യൂഡല്‍ഹിയില്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഡിഫന്‍സ് സ്റ്റഡീസിലാണ്. രണ്ട് മലയാളി കഥാപാത്രങ്ങളും നോവലിലുണ്ട്. മേനോന്‍ നേരത്തെ മലയാളത്തില്‍ കഥകള്‍ എഴുതുമായിരുന്നു. എറണാകുളം സ്വദേശിയാണ്.