അതിര്‍ത്തിയില്‍ വെടിവെപ്പ് തുടര്‍ന്നാല്‍ പ്രത്യാഘാതമുണ്ടാകുമെന്ന് ഇന്ത്യ

Posted on: August 13, 2013 8:05 pm | Last updated: August 13, 2013 at 8:05 pm
SHARE

kashmirന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനികരെ വധിച്ചതില്‍ നടപടിയെടുത്തില്ലെങ്കില്‍ പാക്കിസ്ഥാനുമായി ചര്‍ച്ചയില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. അതിര്‍ത്തിയില്‍ വെടിവെപ്പ് തുടര്‍ന്നാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന മുന്നറിയിപ്പും ഇന്ത്യ പാക്കിസ്ഥാന് നല്‍കിയിട്ടുണ്ട്. അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനം തുടരുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യ പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. രാംഖഗഡ് മേഖലയിലെ നാരായണ്‍പൂരിലെ ബിഎസ്എഫ് പോസ്റ്റിന് നേരെയാണ് ഇന്ന് വെടിവെപ്പുണ്ടായത്. 15 മിനുട്ടോളം വെടിവെപ്പ് നീണ്ട് നിന്നു. ഇന്നലെ രാത്രി പൂഞ്ച് മേഖലയിലെ ഹമീര്‍പൂര്‍ പോസ്റ്റനിന് നേരെയും പാക്ക് സൈന്യം വെടിവെപ്പ് നടത്തിയിരുന്നു.