Connect with us

Kerala

മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസര്‍ അബ്ദുള്‍ റഷീദിനെ സിബിഐ ചോദ്യം ചെയ്തു

Published

|

Last Updated

മലപ്പുറം: മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസര്‍ കെ.അബ്ദുള്‍ റഷീദിനെ സിബിഐ സംഘം ചോദ്യം ചെയ്തു. പാസ്‌പോര്‍ട്ട് ഓഫീസിലെ ക്രമക്കേടിനെയും അനധികൃതസമ്പാദ്യത്തെയും കുറിച്ച് അന്വേഷിക്കുന്ന സിബിഐ സംഘമാണ് അബ്ദുള്‍ റഷീദിനെ ചോദ്യം ചെയ്തത്.

തിരുത്തല്‍ വരുത്തിയ പാസ്‌പോര്‍ട്ട് തിരികെ നല്‍കിയത് മുഖ്യപാസ്‌പോര്‍ട്ട് ഓഫീസറുടെ നിര്‍ദേശപ്രകാരമാണെന്ന് അബ്ദുള്‍ റഷീദ് മൊഴി നല്‍കി. ഇത് സംബന്ധിച്ച മുഖ്യ പാസ്‌പോര്‍ട്ട് ഓഫീസറുടെ ഉത്തരവ് ഹാജരാക്കാമെന്നും അദ്ദേഹം അറിയിച്ചു. ജനന തിയതി തിരുത്തിയതടക്കം കൃത്രിമം കാട്ടിയ പാസ്‌പോര്‍ട്ടുകള്‍ തിരികെ നല്‍കിയതും അബ്ദുള്‍ റഷീദിന്റെ വീട്ടില്‍ നിന്ന് രണ്ടര ലക്ഷം രൂപ കണ്ടെടുത്തതുമാണ് സിബിഐ അന്വേഷിക്കുന്നത്. മുന്‍ ഡിവൈഎസ്പിയായ അബ്ദുള്‍ റഷീദിനെ പാസ്‌പോര്‍ട്ട് ഓഫീസറായി നിയമിച്ചതടക്കമുള്ള കാര്യങ്ങളും സിബിഐ സംഘം അന്വേഷിക്കുന്നുണ്ട്്്.

വീട്ടില്‍ നിന്നു കണ്‌ടെത്തിയ പണത്തിന്റെ ഉറവിടത്തെക്കുറിച്ചുള്ള വിശദീകരണം പിന്നാലെ നല്‍കാമെന്നും അബ്ദുള്‍ റഷീദ് അറിയിച്ചു. എട്ടു മണിക്കൂറോളമാണ് സിബിഐ സംഘം അബ്ദുള്‍ റഷീദിനെ ചോദ്യം ചെയ്തത്.

 

Latest