ഏകദിനത്തില്‍ ശിഖര്‍ ധവാന് ഡബിള്‍ സെഞ്ച്വറി

Posted on: August 12, 2013 5:35 pm | Last updated: August 12, 2013 at 5:35 pm

shikhar dhawanപ്രിട്ടോറിക്ക(ദക്ഷിണാഫ്രിക്ക): ശിഖര്‍ ധവാന്‍ ഇന്ത്യ എ ടീമിനുവെണ്ടി ഡബിള്‍ സെഞ്ച്വറി നേടി. ദക്ഷിണാഫ്രിക്ക എക്കെതിരെ പ്രിട്ടോറിക്കയില്‍ നടന്ന മത്സരത്തിലാണ് ധവാന്റെ ലോകറെക്കോഡ് പ്രകടനം.

ദക്ഷിണാഫ്രിക്ക എക്കെതിരെ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ എക്ക് വേണ്ടിയാണ് ശിഖര്‍ ധവന്‍ 248 റണ്‍സ് നേടിയത്. വെറും 150 പന്തില്‍ നിന്നും 30 ഫോറുകളുടേയും ഏഴ് സിക്‌സറുകളുടേയും അകമ്പടിയിലായിരുന്നു ധവാന്റെ പ്രകടനം. മുരളി വിജയു(40)മൊത്തുള്ള ഓപ്പണിംഗ് സഖ്യം 91 റണ്‍സിലാണ് പിരിഞ്ഞത്. ചേതേശ്വര്‍ പൂജാരയും(109) മത്സരത്തില്‍ സെഞ്ച്വറി നേടി.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ എ നിശ്ചിത 50 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 433 റണ്‍സ് നേടി.