ഉമ്മന്‍ചാണ്ടി ബന്‍സലിനെ മാതൃകയാക്കണം: പ്രകാശ് കാരാട്ട്

Posted on: August 12, 2013 11:51 am | Last updated: August 12, 2013 at 11:55 am
SHARE

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്ന് സി പി എം ജനറല്‍ സെക്രട്ടറി ആവശ്യപ്പെട്ടു. തന്റെ തന്നെ പാര്‍ട്ടിയിലെ പവന്‍കുമാര്‍ ബന്‍സലിനെ ഉമ്മന്‍ചാണ്ടി മാതൃകയാക്കണം. ബന്‍സലിന്റെ ഓഫീസുമായി ബന്ധപ്പെട്ടായിരുന്നു ആരോപണം ഉയര്‍ന്നതെന്നും കാരാട്ട് പറഞ്ഞു. എല്‍ ഡി എഫിന്റെ അനിശ്ചിതകാല സെക്രട്ടേറിയേറ്റ് ഉപരോധത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഘര്‍ഷം നടക്കുന്ന കശ്മീരിലേക്കാണ് പട്ടാളത്തെ അയക്കേണ്ടത്. അല്ലാതെ അഴിമതിക്കാരെ സംരക്ഷിക്കാനല്ലെന്നും കാരാട്ട് പറഞ്ഞു.