സമരം സമാധാനപരമെങ്കില്‍ കുഴപ്പമില്ല: മുഖ്യമന്ത്രി

Posted on: August 10, 2013 2:33 pm | Last updated: August 10, 2013 at 2:33 pm
SHARE

oommen chandy 7തിരുവനന്തപുരം: എല്‍ ഡി എഫിന്റെ ഉപരോധ സമരം സമാധാനപരമാണെങ്കില്‍ പ്രശ്‌നമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജനാധിപത്യം നിലനില്‍ക്കുന്നിടത്ത് അത് ജനങ്ങളുടെ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറയുന്നത് സെക്രട്ടേറിയറ്റില്‍ ആരെയും കയറാന്‍ സമ്മതിക്കില്ല എന്നാണ്. അങ്ങനെയാണെങ്കില്‍ സര്‍ക്കാറിന് അതിനെതിരെ നടപടി സ്വീകരിക്കേണ്ടിവരും. ബലം പ്രയോഗിച്ച് സര്‍ക്കാരുദ്യോഗസ്ഥരെ തടഞ്ഞാല്‍ വെറുതെ നോക്കിനില്‍ക്കില്ലെന്നും ഉമ്മന്‍ചാണ്ടി മുന്നറിയിപ്പ് നല്‍കി.

ന്യൂഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ മടങ്ങിയെത്തിയ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.