വനിതകള്‍ക്കായി ബേങ്ക് ആരംഭിക്കുന്നു

Posted on: August 9, 2013 11:59 am | Last updated: August 9, 2013 at 11:59 am
SHARE

bank3aന്യൂഡല്‍ഹി: രാജ്യത്ത് വനിതകള്‍ക്ക് മാത്രമായി ബേങ്ക് ആരംഭിക്കാനുള്ള നിര്‍ദേശത്തിന് കേന്ദ്ര സര്‍ക്കാറിന്റെ പച്ചക്കൊടി. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായിട്ടായിരിക്കും ഈ സംരംഭം ആരംഭിക്കുക.

കഴിഞ്ഞ ബജറ്റില്‍ സര്‍ക്കാറിന്റെ വാഗ്ദാനമായിരുന്നു വനിതകള്‍ക്കായുള്ള ബേങ്ക് എന്നത്.

തുടക്കത്തില്‍ ആറ് ശാഖകളായിരിക്കും ബേങ്കിന് ഉണ്ടായിരിക്കുക. പിന്നീട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ശാഖകള്‍ വ്യാപിപ്പിക്കും. 1000 കോടി മൂലധനമായിരക്കും പ്രാഥമികമായി ബേങ്കിന്റെത്.