ഖാലിദിയ്യയില്‍ കവര്‍ച്ചാ സംഘത്തെ പിടികൂടി

Posted on: August 7, 2013 5:55 pm | Last updated: August 7, 2013 at 5:55 pm
SHARE

അബുദാബി: ഖാലിദിയയില്‍ കവര്‍ച്ച നടത്തിയ അഞ്ചംഗ സംഘത്തെ പോലീസ് പിടികൂടി. ബേങ്കില്‍ നിന്ന് പണം പിന്‍വലിച്ച് കാല്‍നടയായി പോവുകയായിരുന്ന യുവതിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച ചെയ്ത സംഘത്തെയാണ് പോലീസ് കീഴ്‌പ്പെടുത്തിയത്.
സംഭവത്തെ കുറിച്ച് വിവരം ലഭിച്ച പോലീസ് നാട്ടുകാരുടെ സഹായത്തോടെ തിരച്ചില്‍ നടത്തി. ആധുനിക സാമഗ്രികളും അന്വേഷണത്തിനുപയോഗപ്പെടുത്തി. ഇതിനിടെ ആക്രമണത്തില്‍ പരുക്കേറ്റ യുവതിക്ക് പോലീസ് പ്രാഥമിക ചികിത്സ നല്‍കുകയും ചെയ്തു.
ബേങ്കില്‍ നിന്ന് പണം പിന്‍വലിച്ച് പുറത്തുപോകുന്നവരെ പിന്തുടരുന്ന ആരെയെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ പോലീസില്‍ വിവരമറിയിക്കണമെന്ന് സി ഐ ഡി ഡയറക്ടര്‍ ഡോ. റാശിദ് മുഹമ്മദ് ബുര്‍ശിദ് അറിയിച്ചു.