മജ്‌ലിസുത്തര്‍ബിയ

Posted on: August 7, 2013 5:50 pm | Last updated: August 7, 2013 at 5:50 pm
SHARE

ദുബൈ: ‘ഖുര്‍ആന്‍ വിളിക്കുന്നു’ റമസാന്‍ കാമ്പയിനിന്റെ ഭാഗമായി ആര്‍ എസ് സി ദുബൈ സോണ്‍ മജ്‌ലിസുത്തര്‍ബിയ സംഘടിപ്പിച്ചു. ഹദ്ദാദ് റാത്തീബോടെ തുടങ്ങിയ മജ്‌ലിസില്‍ ഖതമുല്‍ ഖുര്‍ആന്‍, തസ്ബീഹ് നിസ്‌കാരം, ബുര്‍ദ ആലാപനം തുടങ്ങിയ ആത്മീയ സംഗമങ്ങള്‍ക്കു പുറമെ ആത്മ സംസ്‌കരണ പ്രഭാഷണങ്ങളും നടന്നു. ആര്‍ എസ് സി. യു എ ഇ നാഷണല്‍ ചെയര്‍മാന്‍ അബ്ദുല്‍ ഹയ്യ് അഹ്‌സനി, വടശ്ശേരി ഹസന്‍ മുസ്‌ലിയാര്‍, ശമീം തിരൂര്‍ എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. അബ്ദുല്‍ ഹകീം അല്‍ ഹസനിയുടെ അദ്ധ്യക്ഷതയില്‍ നടന്ന മജ്‌ലിസ് അബ്ദുല്‍ ഗഫൂര്‍ മുസ്ലിയാര്‍ ചെറുശോല ഉല്‍ഘാടനം ചെയ്തു. ആര്‍ എസ് സി നാഷണല്‍ നേതാക്കളായ ശമീം തിരൂര്‍, ഹനീഫ ബാലുശ്ശേരി സംബന്ധിച്ചു. ശിഹാബ് തൂണേരി, നൗഫല്‍ കൊളത്തൂര്‍ സംസാരിച്ചു.