ജില്ലയില്‍ ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തി

Posted on: August 7, 2013 5:28 am | Last updated: August 7, 2013 at 5:28 am
SHARE

കോഴിക്കോട്: കര്‍ക്കിടക വാവ് ദിനത്തില്‍ ജില്ലയില്‍ ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തി. വരക്കല്‍ ബലിതര്‍പ്പണ സമിതിയുടെ ആഭിമുഖ്യത്തില്‍ ബലിതര്‍പ്പണത്തിന് ഒതയമംഗലത്ത് ജയേഷ് മുഖ്യകാര്‍മികത്വം വഹിച്ചു. ശ്രേഷ്ഠാചാരസഭയുടെയും കടലുണ്ടി വാവുബലി തര്‍പ്പണ സമിതിയുടെയും ആഭിമുഖ്യത്തില്‍ കടലുണ്ടി വാക്കടവില്‍ നടന്ന ബലിതര്‍പ്പണത്തില്‍ നിരവധി പേര്‍ പങ്കാളികളായി.
ശ്രീകണ്‌ഠേശ്വര ക്ഷേത്രയോഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ബലിതര്‍പ്പണത്തില്‍ ക്ഷേത്രം മേല്‍ശാന്തി പി പി പീതാംബരന്‍ ശാന്തി മുഖ്യകാര്‍മികത്വം വഹിച്ചു. കൊയിലാണ്ടി ഉരുപുണ്യക്കാവ് ക്ഷേത്രം, പയ്യോളി കടപ്പുറം, രാമനാട്ടുകര അഴിഞ്ഞിലം അരിയില്‍ ശിവക്ഷേത്രം, പുതുക്കോട് ശ്രീ ശങ്കരനാരായണ ക്ഷേത്രം എന്നിവിടങ്ങളിലും ബലിതര്‍പ്പണം നടന്നു.