ധോണി വെള്ളച്ചാട്ടം: സന്ദര്‍ശകര്‍ക്ക് നിരോധം ഏര്‍പ്പെടുത്തി

Posted on: August 7, 2013 12:20 am | Last updated: August 7, 2013 at 12:20 am

പാലക്കാട്: ധോണി കവറക്കുണ്ട് വെള്ളച്ചാട്ടം കനത്തമഴയില്‍ ജലനിരപ്പുയര്‍ന്ന് അപകട ഭീഷണി ഉയര്‍ത്തുന്നതിനാല്‍ ആഗസ്റ്റ് 31 വരെ സന്ദര്‍ശകനിരോധനം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ പി എം അലി അസ്ഗര്‍ പാഷ അറിയിച്ചു. മഴകനത്തതോടെ ധോണിയിലും പരിസരത്തുള്ള വെള്ളച്ചാട്ടങ്ങള്‍ നിറഞ്ഞു കവിഞ്ഞിരിക്കുകയാണ്.
നിറഞ്ഞുകവിഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം കാണാനായി സമീപവാസികളുള്‍പ്പെടെ നിരവധി പേരാണ് ദിവസേന ധോണിയിലെത്തുന്നത്.
ഈ സാഹചര്യത്തില്‍ മുന്‍കരുതലെന്ന നിലയിലാണ് സന്ദര്‍ശകര്‍ക്ക് നിരോധനമേര്‍പ്പെടുത്തിയതെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു.