‘സിറാജ്’ അക്ഷരം പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി

Posted on: August 7, 2013 12:19 am | Last updated: August 7, 2013 at 12:19 am
SHARE

വടക്കഞ്ചേരി: അക്ഷരമുറ്റത്ത് അറിവിന്റെ പ്രകാശവുമായി ‘സിറാജ്’ അക്ഷരം പദ്ധതിക്ക് പാലക്കാട് ജില്ലയില്‍ തുടക്കമായി. വടക്കഞ്ചേരി കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ( ഐ എച്ച് ആര്‍ ടി )നടന്ന ജില്ലാതല ഉദ്ഘാടനം മുന്‍ ആരോഗ്യവകുപ്പ് മന്ത്രി വി സി കബീര്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ കുമാരന്‍ അധ്യക്ഷത വഹിച്ചു.
കേരളാ ജേര്‍ണലിസ്റ്റ് യൂനിയന്‍ ജില്ലാ പ്രസിഡന്റ്‌ബോബന്‍ ജോര്‍ജ്ജ്, വടക്കഞ്ചേരി ഏരിയാ ലേഖകന്‍ കെ അബ്ദുള്‍ ഷൂക്കൂര്‍, കോളജ് അധ്യാപകരായ ബെജി കെ മാത്യു, ടി എസ് സുബി, പി ആര്‍ ഷിജു, വിദ്യാര്‍ഥികളായ ശിശിര്‍ പ്രസാദ്, ഗൗതം ബാബുരാജ് പ്രസംഗിച്ചു.
വടക്കഞ്ചേരി കേന്ദ്രീകരിച്ച് സാമൂഹിക, സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ജ്യോതീസ് ചാരിറ്റബിള്‍ ട്രസ്റ്റാണ് കോളജില്‍ പദ്ധതി നടപ്പിലാക്കുന്നതിന് സാമ്പത്തിക സഹായം നല്‍കിയത്.