കാതിക്കുടം: സതീശനെതിരെ ടി എന്‍ പ്രതാപന്‍

Posted on: August 7, 2013 12:13 am | Last updated: August 7, 2013 at 12:13 am
SHARE

തൃശൂര്‍: കാതിക്കുടം വിഷയത്തില്‍ ഹരിത എം എല്‍ എമാരായ ടി എന്‍ പ്രതാപനും വി ഡി സതീശനും തമ്മില്‍ ഭിന്നത രൂക്ഷം. കാതിക്കുടം നിറ്റാ ജലാറ്റിന്‍ കമ്പനി ചാലക്കുടി പുഴയിലേക്ക് മാലിന്യം തള്ളുന്ന വിഷയത്തില്‍ ഇരുവര്‍ക്കും വ്യത്യസ്ത നിലപാടുകളാണുള്ളത്.
നിറ്റാ ജലാറ്റിന്‍ കമ്പനി യൂനിയന്‍ നേതാവ് വി ഡി സതീശന്റെ നിലപാടിനെതിരെ വിമര്‍ശവുമായി ടി എന്‍ പ്രതാപന്‍ രംഗത്തെത്തി. ജല – വായു മലിനീകരണം നടത്തുന്ന കമ്പനിക്ക് അനുകൂലമായ വി ഡി സതീശന്റെ നിലപാട് ്രപതിഷേധാര്‍ഹമാണെന്ന് ്രപസ്‌ക്ലബ്ബില്‍ മാധ്യമ്രപവര്‍ത്തകരുടെ ചോദ്യത്തോട് അദ്ദേഹം ്രപതികരിച്ചു.
അതുകൊണ്ടുതന്നെ ഈ വിഷയത്തില്‍ സതീശനോട് തര്‍ക്കവും എതിര്‍പ്പും തുടരും. അതിന് സൗഹൃദം തടസ്സമാകില്ല. സൗഹൃദവും നിലപാടും രണ്ടും രണ്ടാണ്. കമ്പനിയിലെ യൂനിയന്‍ ഭാരവാഹി ആയതുകൊണ്ടായിരിക്കും അദ്ദേഹത്തിന് ഈ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. കാതിക്കുടം സമരസമിതിെയയും സമരസഹായ സമിതിയെയും പങ്കെടുപ്പിക്കാത്തതിനാലാണ് തിങ്കളാഴ്ച നടന്ന സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കാതിരുന്നത്. കമ്പനി ഇരകളെ പങ്കെടുപ്പിക്കാതെയാണ് ജില്ലാ കലക്ടര്‍ യോഗം വിളിച്ചത്.