ഫിത്വര്‍ സകാത്തിന് വ്യാപക ഒരുക്കം

Posted on: August 6, 2013 9:00 pm | Last updated: August 6, 2013 at 9:23 pm
SHARE

ദുബൈ: ഈദിന്റെ ഭാഗമായുള്ള ഫിത്വ്ര്‍ സകാത്ത് വിതരണത്തിനു പ്രവാസികള്‍ ഒരുക്കം തുടങ്ങി. രാജ്യത്തെ സാധാരണ ഭക്ഷ്യധാന്യത്തില്‍ നിന്നാണ് ഫിത്വര്‍ സകാത്ത് നല്‍കേണ്ടത് എന്നതിനാല്‍ അരിയാണ് ഇവിടെ ഫിത്വ്ര്‍ സക്കാത്തിന് പ്രധാനമായി പരിഗണിക്കുന്നത്. യു എ ഇയില്‍ ഉടനീളം ഫിത്വ്ര്‍ സകാത്ത് കൊടുക്കാന്‍ ഉതകുന്ന തരത്തിലുള്ള അരി പാക്കറ്റുകള്‍ വിപണിയില്‍ ലഭ്യം. ഏകദേശം 2,600 കിലോഗ്രാം അരിയാണ് ഉപയോഗിക്കുന്നത്. ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകുതോടെ ഫിത്വ്ര്‍ സകാത്ത് നല്‍കുന്ന തിരക്കിലേക്ക് വിശ്വാസികള്‍ മാറും. പെരുന്നാള്‍ നിസ്‌കാരത്തിന് മുമ്പായി കൊടുക്കേണ്ടതിനാല്‍ അര്‍ഹതപ്പെട്ടവരെ കണ്ടെത്തി എത്തിക്കുക എന്നതാണ് ഏറ്റവും പ്രഥമഗണനീയമായ മാതൃക.

ജോലിയില്ലാതെയും കടങ്ങളിലും മറ്റുമായി അവശതയനുഭവിക്കുന്ന ഒട്ടനവധി പേര്‍ ഇവിടെയെല്ലാമുണ്ട്. അവരിലേക്ക് ഫിത്വ്ര്‍ സകാത്ത് എത്തിക്കുന്നതിന്നാണ് വിശ്വാസികള്‍ ഏറെ പ്രാധാന്യം നല്‍കുന്നത്.