വാഴ കര്‍ഷകര്‍ പ്രതിസന്ധിയില്‍

Posted on: August 6, 2013 1:59 am | Last updated: August 6, 2013 at 1:59 am
SHARE

വണ്ടൂര്‍: ഓണ വിപണിയിലെ മോഹവില ലക്ഷ്യം വെച്ച് വാഴ നട്ട കര്‍ഷകര്‍ക്ക് കിളിശല്യം വിനയാകുന്നു.പാകമാകാറായ വാഴക്കുലകള്‍ കിളികള്‍ തിന്ന് നശിപ്പിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. പ്ലാസ്റ്റിക് കവറുകളും ചാക്കുകളുമുപയോഗിച്ച് മൂടിയാണ് മിക്ക കര്‍ഷകരും കിളികളില്‍ നിന്ന് വാഴക്കുലകളെ സംരക്ഷിക്കുന്നത്.സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വാഴ കൃഷി ചെയ്യുന്ന ജില്ലയാണ് മലപ്പുറം.

കാലവര്‍ഷത്തില്‍ വെള്ളം കയറി വാഴത്തോട്ടങ്ങള്‍ നശിച്ചതിനുപുറമെ കിളിശല്യവും രൂക്ഷമായതോടെ കര്‍ഷകര്‍ ഏറെ ദുരിതത്തിലായി. തിരുവാലി, വണ്ടൂര്‍, പോരൂര്‍,തൃക്കലങ്ങോട് പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിലെ വാഴത്തോട്ടങ്ങളിലാണ് കിളിശല്യം വ്യാപകമായത്.കൂടാതെ ചിലയിടങ്ങളില്‍ കാട്ടുപന്നികളും കുരങ്ങുകളും നാശം വിതക്കുന്നുണ്ട്. കുരങ്ങുകളെ പ്രതിരോധിക്കാന്‍ ചാക്കുകളും ഉപയോഗിച്ചിട്ടും ഫലപ്രദമാകുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു. അഞ്ച് രൂപവരെ വിലയുള്ള കവറുകളാണ് ഇതിനായി കര്‍ഷകര്‍ ഉപയോഗിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here