എസ് എസ് എഫ് പതരൂര്‍ സെക്ടര്‍ സാഹിത്യോത്സവ് 11ന്

Posted on: August 6, 2013 1:05 am | Last updated: August 6, 2013 at 1:05 am
SHARE

പള്ളിപ്പുറം: എസ് എസ് എഫ് പതരൂര്‍ സെക്ടര്‍ സാഹിത്യോത്സവ് 11ന് കാലത്ത് 9മണിക്ക് കുളമൊക്ക് എ എം എല്‍ പി സ്‌കൂളില്‍ സയ്യിദ് അബ്ദുള്‍ ബാസിത് ഇബ്‌നു കരീം കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
നൂറുല്‍ ഹഖ് സഖാഫി അധ്യക്ഷത വഹിക്കും. വൈകീട്ട് അഞ്ചിന് നടക്കുന്ന സമാപന സെഷന്‍ വി ടി ബല്‍റാം എം എല്‍ എ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ സെയ്തുപ്പഹാജി അധ്യക്ഷത വഹിക്കും. പതരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി വാസുദേവന്‍ ട്രോഫി വിതരണം ചെയ്യും.
സ്വാഗത സംഘം ഭാരവാഹികളായി സെയ്തുപ്പഹാജി( ചെയര്‍മാന്‍), മൊയ്തീന്‍കുട്ടി കുളമൊക്ക്( കണ്‍), സത്താര്‍ അഹ്‌സനി, അശറഫ് കരിയണ്ണൂര്‍( വൈ. ചെയര്‍), നൗഫല്‍ കുളമൊക്ക്, മുജീബ് കൊടുമുണ്ട, മുസ്തഫ ബദരി( ജോ കണ്‍), പി കെ എ റശീദ് ബാഖവി( ട്രഷറര്‍).