കെ സി വേണുഗോപാലിന്റെ വിദേശയാത്രകള്‍ അന്വേഷിക്കണം: എസ് എന്‍ ഡി പി

Posted on: August 6, 2013 12:08 am | Last updated: August 6, 2013 at 12:08 am
SHARE

ആലപ്പുഴ: കേന്ദ്രമന്ത്രി കെ സി വേണുഗോപാലിന്റെ വിദേശയാത്രകളെകുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് എസ് എന്‍ ഡി പി യോഗം ജില്ലാ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. എറണാകുളത്തെ ഒരു ഫഌറ്റിലെ വേണുഗോപാലിന്റെ രഹസ്യ സന്ദര്‍ശനവും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തണം. എസ് എന്‍ ഡി പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കോണ്‍ഗ്രസ് നേതാക്കള്‍ നിരന്തരം വേട്ടയാടുകയാണ്.
എസ് എന്‍ ഡി പി യോഗത്തിനെതിരായ ഡി സി സി യുടെ നിലപാടില്‍ കെ പി സി സിയുടെയോ എ ഐ സി സിയുടെയോ അംഗീകാരമില്ല. സീറോമലബാര്‍ സഭയും ലത്തീന്‍ കത്തോലിക്ക സഭയും മുസ്‌ലിം ലീഗും പി സി ജോര്‍ജുമെല്ലാം കോണ്‍ഗ്രസ് നേതാക്കളെപ്പറ്റി പല ആക്ഷേപങ്ങളും ഉന്നയിച്ചിട്ടും അതിനെതിരെ പ്രതികരിക്കാത്തവരാണ് വെള്ളാപ്പള്ളിയെ അവഹേളിക്കുന്നത്. ഇതിനെതിരെ നാളെ രാവിലെ 10ന് ആലപ്പുഴ ഡി സി സി ഓഫീസിലേക്ക് നടക്കുന്ന മാര്‍ച്ച് പി പി മന്മഥന്‍ ഉദ്ഘാടനം ചെയ്യും.