കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളില്‍ ഘടക കക്ഷികള്‍ ഇടപെടേണ്ടെന്ന് ആര്യാടന്‍

Posted on: August 4, 2013 10:45 am | Last updated: August 4, 2013 at 10:45 am
SHARE

aryadan-muhammedതിരുവനന്തപുരം: കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളില്‍ ഘടകകക്ഷികള്‍ ഇടപെടേണ്ടെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. കോണ്‍ഗ്രസിനുള്ളിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കും. പി സി ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്യും.

രമേശ് ചെന്നിത്തല മന്ത്രിസഭയില്‍ വരുമെന്ന് തന്നെയാണ് തന്റെ വിശ്വാസം. രമേശ് മന്ത്രിസഭയില്‍ വരേണ്ടയാളാണ്. രമേശിന്റെ മന്ത്രിസഭാപ്രവേശനത്തെ ആരും എതിര്‍ക്കുന്നില്ലെന്നും ആര്യാടന്‍ പറഞ്ഞു.

കൂടങ്കുളത്തുനിന്ന് രണ്ടു ശതമാനം അധികവൈദ്യുതി ലഭിക്കുമെന്നും ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. ഇതേക്കുറിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത നടത്തിയ പ്രസ്താവന തള്ളിക്കളയുകയാണെന്നും ആര്യാടന്‍ പറഞ്ഞു.