എടരിക്കോട് പഞ്ചായത്ത് പൊതു ആരോഗ്യ കേന്ദ്രം ഈ മാസം തുറക്കും

Posted on: August 3, 2013 7:39 am | Last updated: August 3, 2013 at 7:39 am
SHARE

കോട്ടക്കല്‍: എടരിക്കോട് പഞ്ചായത്ത് പൊതു ആരോഗ്യ കേന്ദ്രം ഈ മാസം തുറക്കും. ഇന്നലെ സ്ഥലം നന്ദര്‍ശിച്ച ഡി എം ഒ ഇതിനായി താത്കാലിക അനുമതി നല്‍കി.
പഞ്ചായത്ത് ആറാം വാര്‍ഡില്‍ അരീക്കല്‍ സിറ്റിയിലെ വാടക കെട്ടിടത്തിലാണ് താത്കാലികമായി ആരോഗ്യ കേന്ദ്രം പ്രവര്‍ത്തിക്കുക. സ്വന്തം കൊട്ടിടം വരുന്ന മുറക്ക് അവിടേക്ക് മാറ്റും. ഉദ്ഘാടനം ഈമാസം 20നകം നടത്താനാണ് നീക്കം.
ഇക്കാര്യം ഉറപ്പ് വരുത്താന്‍ പ്രസിഡന്റ് തിരുവനന്തപുത്തേക്ക് പോകും. വര്‍ഷങ്ങളായി സ്വന്തം ആരോഗ്യ കേന്ദ്രം ഇല്ലാത്ത പഞ്ചായത്താണ് എടരിക്കോട്. കേന്ദ്രം അനുവദിച്ച് കൊണ്ട് ഉത്തരവിറങ്ങിയിരുന്നെങ്കിലും സാങ്കേതിക കാരണത്തില്‍ ഉടക്കുകയായിരുന്നു.
ഇതിനിടെ സ്ഥാപനം തുടങ്ങുന്നത് സംബന്ധിച്ചും തര്‍ക്കും ഉടലെടുത്തു. വിവാദമായ സ്ഥിതിക്കാണ് താത്കാലികമായി പുതിയ സ്ഥലം കണ്ടെത്തുന്നത്. പഞ്ചായത്ത് കണ്ടെത്തിയ കെട്ടിടം ഇന്നലെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉമര്‍ ഫാറൂഖ് സന്ദര്‍ശിച്ചു. പഞ്ചായത്ത് പ്രസിഡന്റ് തൈക്കാടന്‍ ഹനീഫ, വാര്‍ഡ് അംഗം മണമ്മല്‍ ജലീല്‍ എന്നിവരുടെ സാനിധ്യത്തിലായിരുന്നു പരിശോധന.