ചെന്നിത്തല കെപിസിസി പ്രസിഡന്റായി തുടരണം: മുരളീധരന്‍

Posted on: August 2, 2013 2:12 pm | Last updated: August 2, 2013 at 2:12 pm
SHARE

K-Muraleedharan_mainതിരുവനന്തപുരം: രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റായി തുടരണമെന്ന് കെ.മുരളീധരന്‍. ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനത്തില്‍ അന്തിമ തീരുമാനം ഹൈക്കമാന്‍ഡ് എടുക്കണമെന്നും കെ. മുളീധരന്‍ പറഞ്ഞു. രമേശ് ചെന്നിത്തലയെ മന്ത്രിസഭയിലെടുത്ത് പ്രശ്‌ന പരിഹാരത്തിന് തിരക്കിട്ട നീക്കങ്ങള്‍ ഡല്‍ഹിയില്‍ തുടരുമ്പോഴാണ് മുരളീധരന്റെ പ്രതികരണം.
അതേസമയം മന്ത്രിസഭയിലേക്ക് വരാന്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല തീരുമാനിച്ചെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചു. വകുപ്പും പദവിയും സോണിയാഗാന്ധി തീരുമാനിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.