ജോസ് കെ. മാണി കേന്ദ്രമന്ത്രിയാകില്ല

Posted on: August 1, 2013 10:33 am | Last updated: August 1, 2013 at 10:33 am
SHARE

jose k maniന്യൂഡല്‍ഹി: കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയ്ക്ക് ഉപമുഖ്യമന്ത്രി പദവി നല്‍കുന്നതിന്റെ ഭാഗമായി മുന്നോട്ടുവച്ച ഫോര്‍മുല ഹൈക്കമാന്‍ഡ് തള്ളി. കേരളാ കോണ്‍ഗ്രസ് എംപി ജോസ് കെ. മാണിക്ക് കേന്ദ്ര മന്ത്രിസഭയില്‍ സഹമന്ത്രി സ്ഥാനവും മുസ്ലിം ലീഗ് പ്രതിനിധി ഇ. അഹമ്മദിന് കാബിനറ്റ് പദവിയോ അധികമായി ഒരു വകുപ്പോ നല്‍കണമെന്ന ആവശ്യം ഹൈക്കമാന്‍ഡ് അംഗീകരിച്ചില്ല.

കേരളകോണ്‍ഗ്രസ് (എം) ചെയര്‍മാനും ധനകാര്യമന്ത്രിയുമായ കെ.എം മാണി കേന്ദ്ര മന്ത്രിസഭയില്‍ ജോസ് കെ. മാണിയെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് സംസ്ഥാനത്ത് ഇപ്പോള്‍ ഉരുത്തിരിഞ്ഞിരിക്കുന്ന രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരം എന്ന നിലയില്‍ ആവശ്യം അംഗീകരിക്കണമെന്നും മുഖ്യമന്ത്രി ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു. ഇതോടൊപ്പം തന്നെ മുസ്‌ലീംലീഗ് നേതാവ് ഇ. അഹമദിനു സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി സ്ഥാനമോ അല്ലങ്കില്‍ ക്യാബിനറ്റ് പദവിയോ നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു.