ആലത്തൂര്‍ മര്‍കസില്‍ വെബ്‌സൈറ്റ് തുടങ്ങി

Posted on: August 1, 2013 1:15 am | Last updated: August 1, 2013 at 1:15 am

വടക്കഞ്ചേരി: ആലത്തൂര്‍ മര്‍ക്‌സിന്റെ പ്രവര്‍ത്തനങ്ങളും സേവനങ്ങളും നേരിട്ടറിയാനും സംഭാവന നല്‍കുന്നവര്‍ക്ക് ഉടനടി വിവരങ്ങള്‍ ലഭിക്കുന്നതിനുമായി മര്‍കസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെബ് സൈറ്റ് പ്രവര്‍ത്തനം തുടങ്ങി.

www.alathurmarkaz.0rgഎന്ന പേരിലാണ് വെബ്‌സൈറ്റ് സംരം‘ം കുറിച്ചിരിക്കുന്നത്. അണക്കപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന യത്തീംഖാനയുടെയും വടക്കഞ്ചേരി ആമക്കുളത്ത് പ്രവര്‍ത്തിക്കുന്ന ബാലികയത്തീംഖാനയുടെയും വാവുളള്യാപുരം മര്‍കസ് സ്‌കൂള്‍, ആലത്തൂര്‍ മര്‍കസ് അക്കാദമി എന്നിവയുടെ വിശദവിവരങ്ങളും കമ്മിറ്റി ‘ാരവാഹികള്‍, അന്തേവാസികള്‍, ദിനംപ്രതി സ്ഥാപനങ്ങളുടെ ‘ക്ഷണ ചെലവിന്റെ വിവരങ്ങളും വെബ് സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍ മന്ത്രി വി സി കബീര്‍ ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് ജില്ലാ സെക്രട്ടറി അശറഫ് മമ്പാട് അധ്യക്ഷത വഹിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി കെ എം ജലീല്‍, പി എം കെ തങ്ങള്‍, ഇബ്രാഹിം അശറഫി, അബൂബക്കര്‍ ബാഖവി, ഖൗസര്‍ സഖാഫി, സമദ് മുസ് ലിയാര്‍, അബ്ദുറഹ് മാന്‍ ഹാജി, കെ അബ്ദുള്‍ ഷുക്കൂര്‍ പങ്കെടുത്തു. ഷാസ് മീഡിയാസാണ് വെബ് സൈറ്റിന് രൂപ കല്‍പ്പന നല്‍കിയിരിക്കുന്നത്.