Wayanad
പാചകവാതക സബ്‌സിഡി: ബേങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ നല്‍കുന്നതിന് പ്രതേ്യക ക്യാമ്പുകള്‍ സംഘടിപ്പിക്കും

കല്‍പറ്റ: പാചക വാതക സബ്‌സിഡി പൂര്‍ണ്ണമായും ബാങ്ക് അക്കൗണ്ട് വഴിയാക്കുന്നതിനാല്‍ ജില്ലയിലെ എല്ലാ ഉപഭോക്താക്കളും സെപ്റ്റംബര്‍ ഒന്നിനകം തങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന് ലീഡ് ബാങ്ക് മാനേജര്‍ കെ.ടി.ജോര്‍ജ്ജ് അറിയിച്ചു. ജില്ലയില്‍ ആകെ 1,41,000 പാചകവാതക ഉപഭോക്താക്കളാണുള്ളത്. 1,10,000 പേരാണ് ഗ്യാസ് ഏജന്‍സികളില്‍ ആധാര്‍ കാര്‍ഡ് വിശദാംശങ്ങള്‍ നല്‍കിയത്. എന്നാല്‍ ഏകദേശം 75,000 ഉപഭോക്താക്കള്‍ മാത്രമെ ഇതുവരെ ആധാര്‍കാര്‍ഡ് വിശദാംശങ്ങള്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ളൂ.
ആധാര്‍കാര്‍ഡ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചവര്‍ക്ക് മാത്രമെ സെപ്റ്റംബര്‍ ഒന്ന് മുതല്‍ പാചക വാതക സബ്‌സിഡി ലഭിക്കുകയുള്ളൂ എന്നതിനാല്‍ ഇതുവരെ ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ ബാങ്കുകളില്‍ നല്‍കാത്ത ഉപഭോക്താക്കളെ സഹായിക്കുന്നതിന് ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ പ്രതേ്യക ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആഗസ്റ്റ് 2, 5 തീയതികളില്‍ ജില്ലയില്‍ നിലവിലുള്ള 7 ഗ്യാസ് ഏജന്‍സികളിലും സംഘടിപ്പിക്കുന്ന ക്യാമ്പുകളില്‍ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ആധാര്‍കാര്‍ഡ്, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ എന്നിവ നല്‍കാവുന്നതാണ്. ഈ ക്യാമ്പുകളില്‍ സംബന്ധിക്കുന്ന പൊതുമേഖലാ ബാങ്കുകളുടെ പ്രതിനിധികള്‍ ഇവ മുഴുവന്‍ ശേഖരിച്ച് ലീഡ് ബാങ്കിലെത്തിക്കും. തുടര്‍ന്ന് ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ ഇവ തരംതിരിച്ച് അതാത് ബാങ്ക് ശാഖകളില്‍ എത്തിക്കുകയും ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.
ഉപഭോക്താക്കള്‍ ആധാര്‍ കാര്‍ഡിന്റേയും ബാങ്ക് അക്കൗണ്ടിന്റേയും ഓരോ പകര്‍പ്പുകള്‍ ക്യാമ്പുകളില്‍ നല്‍കണമെന്നും അദ്ദേഹം അറിയിച്ചു.