ആരോഗ്യരംഗത്ത് ജോലി തേടുന്നവര്‍ അയോഗ്യര്‍

Posted on: July 31, 2013 10:17 pm | Last updated: July 31, 2013 at 10:17 pm

ദോഹ: ഖത്തറില്‍ ആരോഗ്യരംഗത്ത് ജോലി തേടുന്നവരില്‍ നല്ലൊരു ശതമാനവും വ്യജ സര്‍ട്ടിഫിക്കറ്റുകളാണ് സമര്‍പ്പിക്കുന്നതെന്ന് ആരോഗ്യ സുപ്രീം കൗണ്‍സിലിന്റെ പുതിയ റിപ്പോര്‍ട്ട് പറയുന്നു.

എന്നാല്‍ എല്ലാ രംഗത്തെയും അവസ്ഥ ഇതാണ് എന്നാണ് അനുഭവം. ഇതിനായി സര്‍ട്ടിഫിക്കറ്റുകള്‍ എത്തിച്ചുകൊടുക്കുന്നവര്‍ സജീവമാണ്.

ഇക്കാര്യത്തില്‍ കര്‍ശന നിലപാടുകളുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുമെന്ന് ഖത്തര്‍ ഗവണ്‍മെന്റ് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.

ഇത്തരം ആളുകളെ നിയന്ത്രിക്കാന്‍ അതത് എംബസികള്‍ കര്‍ശന നടപടികള്‍ എടുക്കണമെന്ന നിരീക്ഷണം സുപ്രീം കൗണ്‍സില്‍ നടത്തി.