Connect with us

Gulf

തസ്‌കിയത്ത് ക്യാമ്പ്

Published

|

Last Updated

ദുബൈ: നാഷനല്‍ പെയിന്റ് ഐ സി എഫ് തസ്‌കിയത്ത് ക്യാമ്പ് നടത്തി. മടവൂര്‍ അബ്ദുര്‍റഹ്മാന്‍ ബാഖവി പ്രഭാഷണം നടത്തി. എല്ലാ മേഖലകളിലും ആത്മീയതയില്‍ കൂടി പ്രവര്‍ത്തിക്കുവാന്‍ മനസിനെ ശുദ്ധീകരിച്ചെടുക്കണമെന്ന് അദ്ദേഹം ഉത്‌ബോധിപ്പിച്ചു. യൂനിറ്റ് പരിധിയില്‍പ്പെട്ട മസ്ജിദുകളില്‍, സുന്നി സെന്റര്‍ എന്നിവിടങ്ങളില്‍ ഇഫ്താറും ബദ്ര്‍ അനുസ്മരണ പരിപാടികളും നടത്തി.

ദുബൈ: ഐ സി എഫ്, ആര്‍ എസ് സി ഹോര്‍ അല്‍ അന്‍സ് അല്‍ ശാബ് യൂനിറ്റ് തസ്‌കിയത്ത് ക്യാമ്പ് നടത്തി. വടശ്ശേരി ഹസന്‍ മുസ്‌ലിയാര്‍ ഉത്‌ബോധന പ്രസംഗം നടത്തി. വിശുദ്ധ ഖുര്‍ആന്‍ മാനസിക വിഷമങ്ങളെ അകറ്റി മനുഷ്യനെ മാതൃകാ മനുഷ്യനാക്കി മാറ്റുന്നുവെന്ന് അദ്ദേഹം പറഞ്ഞു. റഫീഖ് സഖാഫി പൂക്കോട്ടൂര്‍, മുഹമ്മദ് മദനി ചപ്പാരപ്പടവ്, മുഹമ്മദ് വെട്ടത്തൂര്‍, അശ്‌റഫ് ഹാജി നേതൃത്വം നല്‍കി. മുഹമ്മദ് റംലി മഞ്ഞപ്പാറ, അബ്ദുല്‍ ശുക്കൂര്‍ സംസാരിച്ചു.

ദുബൈ: ഐ സി എഫ്, ആര്‍ എസ് സി ഹോര്‍ അല്‍ അന്‍സ് കമ്മറ്റി സംയുക്തമായി റമസാന്‍ 27-ാം രാവില്‍ (ഞായര്‍) ഹോര്‍ അല്‍ അന്‍സ് യൂനുസ് ബാഖിര്‍ മസ്ജിദില്‍ ആത്മീയ സംഗമം നടത്തും. തഹ്‌ലീല്‍, തൗബ, തസ്ബീഹ്‌നിസ്‌കാരം, പ്രാര്‍ഥന എന്നിവക്ക് പി എസ് കെ മൊയ്തു ബാഖവി മാടവന, അബ്ദുല്‍ അസീസ് സഖാഫി മമ്പാട് നേത്രത്വം നല്‍കും. പങ്കെടുക്കുന്നവര്‍ക്ക് അത്താഴവും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. പരിപാടിയുടെ വിജയത്തിനായി അബ്ദുല്ലക്കോയ ഇയ്യാട്, ശക്കീര്‍ തൃശൂര്‍, മുസ്ഥഫ ചേലേമ്പ്ര, അബ്ദുല്‍ അസീസ് ചെറുവാടി എന്നിവരുടെ നേതൃത്വതതില്‍ സ്വാഗതസംഘം രൂപവത്കരിച്ചു.