Connect with us

Ongoing News

ഐ സി എഫ് മാലിയ യൂണിറ്റ് തസ്‌കിയത്ത് ക്യാമ്പും ഇഫ്ത്താര്‍ സംഗമവും നാളെ (വ്യാഴം)

Published

|

Last Updated

കുവൈത്ത് സിറ്റി :ഐ സി എഫ് മാലിയ യൂണിറ്റ് തസ്‌കിയത്ത് ക്യാമ്പും ഇഫ്താര്‍ സംഗമവും സംഘടിപ്പിക്കുന്നു.ആഗസ്ത് ഒന്നിന് വ്യാഴാഴ്ച്ച വൈകുന്നേരം 5 മണിക്ക് മാലിയ ജാഷന്‍ മാളിന് പിന്‍വശം മസ്ജിദ് മര്‍സൂക് അല്‍ ബദറില്‍ വെച്ച് നടക്കുന്ന പരിപാടി ഐ സി എഫ് കുവൈത്ത് നാഷനല്‍ പ്രസിഡണ്ട് അബ്ദുഹകീം ദാരിമി ഉദ്ഘാടനം ചെയ്യും. കാമ്പയിന്‍ പ്രമേയമായ “ഖുര്‍ആന്‍ വിളിക്കുന്നു” എന്ന വിഷയത്തില്‍ സാദിഖ് അഹ്‌സനി തൃക്കരിപ്പൂര്‍ മുഖ്യപ്രഭാഷണം നടത്തും. പ്രമുഖര്‍ പങ്കെടുക്കും.