9 വയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന കേസില്‍ പ്രതിക്ക് വധശിക്ഷ

Posted on: July 31, 2013 12:20 pm | Last updated: July 31, 2013 at 9:58 pm

hang

മഞ്ചേരി: നിലമ്പൂരില്‍ ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ച കൊന്ന കേസില്‍ പ്രതിക്ക് വധശിക്ഷ. പ്രതി പാമ്പോത്ത് അബ്ദുല്‍ നാസറിനാണ് വധശിക്ഷ. മഞ്ചേരി സെഷന്‍സ് കോടതി ജഡ്ജി പി.കെ ഹനീഫയാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്. 2012 ഏപ്രില്‍ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം.
രാവിലെ ഏഴ് മണിക്ക് മദ്രസയിലേക്ക് പോകുമ്പോള്‍ അയല്‍വാസിയായ പ്രതി നാസര്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. വധശിക്ഷക്ക് പുറമേ അബ്ദുള്‍ നാസറിന് ഏഴുവര്‍ഷം കഠിന തടവും കോടതി വിധിച്ചിട്ടുണ്ട്. ഹൈക്കോടതിയില്‍ അപ്പീല്‍ പോകാന്‍ പ്രതിക്ക് 30 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.