Connect with us

Malappuram

മാവോയിസ്റ്റ് വേട്ട: പന്തീരായിരം വനമേഖലയില്‍ പരിശോധന നടത്തി

Published

|

Last Updated

നിലമ്പൂര്‍: ചാലിയാര്‍ പഞ്ചായത്തിലെ പന്തീരായിരം വനമേഖലയില്‍ മാവോയസ്റ്റുകള്‍ക്കായി പോലീസ് പരിശോധന നടത്തി.
പെരിന്തല്‍മണ്ണ ഡി വൈ എസ് പി. കെ പി വിജയകുമാറിന്റെ ് നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പ്രത്യേക പരിശീലനം നേടിയ തര്‍ബോള്‍ട്ട് സംഘവും പങ്കെടുത്തു. രാവിലെ മുതല്‍ ഉച്ചവരെ നടത്തിയ പരിശോധനക്കൊടുവില്‍ അസാധാരണമായി ഒന്നും കണ്ടെത്താനാകാതെ സംഘം മടങ്ങി ഇന്നലെ രാവിലെ എട്ടരയോടെ ഡി വൈ എസ് പി. കെ പി വിജയകുമാര്‍, നിലമ്പൂര്‍ സി ഐ. എ പി ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍, അകമ്പാടം ഫോറസ്റ്റ് സ്‌റ്റേഷനിലെ രണ്ടു വനപാലകരും വാച്ചര്‍മാരും ഒരാദിവാസിയും ഒരു നാട്ടുകാരനും, പ്രത്യേക പരിശീലനം നേടിയ തണ്ടര്‍ബോള്‍ട്ടെന്ന പോലീസ് സംഘവുമാണ് വനത്തിലെത്തിയത്. അകമ്പാടത്ത് നിന്ന് പത്ത് കിലോമീറ്ററോളം അകലെ പന്തീരായിരം വനമേഖലയില്‍ പത്താം ബ്ലോക്കില്‍ വാഹനം നിര്‍ത്തി കനത്ത മഴയില്‍ സംഘം അമ്പുമല ആദിവാസി കോളനി വഴിയാണ് വനത്തിലേക്ക് പ്രവേശിച്ചത്. ചെങ്കുത്തായ ഇറക്കവും കയറ്റവും താണ്ടി സംഘം കോളനിയിലെത്തി. അവിടെ നിന്നും നാലോളം കിലോമീറ്റര്‍ ഉള്‍ക്കാട്ടിലൂടെ നീങ്ങിയാണ് ലക്ഷ്യസ്ഥാനത്തെത്തിയത്. മുമ്പ് വനത്തിനുള്ളില്‍ ഉായിരുന്ന സ്വകാര്യ എാലത്തോട്ടത്തില്‍ ഇപ്പോഴും അവശേഷിക്കുന്ന ഒരു പഴയ കെട്ടിടത്തില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടായേക്കാമെന്ന സ്‌റ്റേറ്റ് ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സംഘം പരിശോധനക്ക് മുതിര്‍ന്നത്.
പഴയ കാട്ടുവഴികളൊന്നുമില്ലാതെ, അട്ടശല്യമുള്ള വനത്തിലൂടെയാണ് സംഘം തിരച്ചില്‍ നടത്തിയത്.

 

Latest