ഉച്ചഭക്ഷണത്തില്‍ ചത്ത പല്ലി; 76 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

Posted on: July 31, 2013 12:32 am | Last updated: July 31, 2013 at 12:32 am

ജയ്പൂര്‍: രാജസ്ഥാനില്‍ ജയ്പൂരിലെ ബില്‍വാറയില്‍ സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച 76 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍. ഭക്ഷണത്തില്‍ ചത്ത പല്ലിയെ കണ്ടെത്തി.
ഭക്ഷണം കഴിച്ച വിദ്യാര്‍ഥികള്‍ക്ക് ഛര്‍ദ്ദിയും അസ്വസ്ഥതയും അനുഭവപ്പെട്ടിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് ജില്ലാ കലക്ടര്‍ ഓന്‍കര്‍ സിംഗ് പറഞ്ഞു. കലക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പ്രധാനാധ്യാപകന്‍ കൈലാസ് ഗര്‍ഗിനേയും ഉച്ച ഭക്ഷണത്തിന്റെ മേല്‍നോട്ടമുള്ള ദിനേശിനേയും സസ്‌പെന്‍ഡ് ചെയ്തു. ബ്ലോക് എജുക്കേഷനല്‍ ഓഫീസര്‍ ലാഡുവിനെ തത്സ്ഥാനത്ത് നിന്ന് മാറ്റി.