ഐ പി എല്‍ വാതുവെപ്പ്: ശ്രീശാന്ത് പതിനൊന്നാം പ്രതി

Posted on: July 30, 2013 4:36 pm | Last updated: July 30, 2013 at 5:59 pm

Sree-latest-247ന്യൂഡല്‍ഹി: ഐ പി എല്‍ വാതുവെപ്പ് കേസില്‍ മലയാളി താരം ശ്രീശാന്തിനെ പതിനൊന്നാം പ്രതിയാക്കി ഡല്‍ഹി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. വാതുവെപ്പ്കാരന്‍ അശ്വനി അഗര്‍വാളാണ് ഒന്നാം പ്രതി. ദാവൂദ് ഇബ്‌റാഹീം ഉള്‍പ്പെടെ 39 പ്രതികളാണ് കുറ്റപത്രത്തിലുള്ളത്.

ജിജു ജനാര്‍ദ്ദനന്‍ 12ാം പ്രതിയാണ്. രാജസ്ഥാന്‍ റോയല്‍സ് താരങ്ങളായ അജിത് ചാന്ദില, അങ്കിത് ചവാന്‍ തുടങ്ങിയവരുടെ പേരും പ്രതിപ്പട്ടികയിലുണ്ട്.