Connect with us

Palakkad

കൊള്ളപ്പലിശക്ക് വായ്പ നല്‍കുന്ന അനധികൃത പണമിടപാടുകാരന്‍ അറസ്റ്റില്‍

Published

|

Last Updated

പാലക്കാട്: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കൊള്ളപ്പലിശക്ക് വായ്പ നല്‍കുന്ന അനധികൃത പണമിടപാടുകാരന്‍ അറസ്റ്റില്‍. മൂത്താന്തറ കര്‍ണ്ണകി നഗര്‍ ശ്രീറാം സ്ട്രീറ്റില്‍ കുട്ടികൃഷ്ണന്‍ എന്ന ശെല്‍വരാജിനെ(42)യാണ് ടൗണ്‍ സൗത്ത് എസ് ഐ എം സുജിത്തും സംഘവും അറസ്റ്റ് ചെയ്തത്. ഇന്ദ്രപ്രസ്ഥ ഹോട്ടലിന് സമീപത്തുനിന്നാണ് അറസ്റ്റ്. ഇയാളില്‍ നിന്ന് 65,000 രൂപയും ഒപ്പിട്ട ചെക്ക് ലീഫും രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.
സിവില്‍ സ്‌റ്റേഷന്‍ പരിസരത്ത് ചുറ്റികറങ്ങി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രം പലിശക്ക് വായ്പ നല്‍കുന്നയാളാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. ഒരുലക്ഷം രൂപ ആവശ്യമുള്ളവര്‍ക്ക് 85,000 രൂപ വായ്പ നല്‍കും. ആഴ്ചതോറും 5000 രൂപ വീതം അടക്കണം. അടക്കുന്ന ദിവസം തെറ്റിയാല്‍ തുടര്‍ന്നുള്ള ഓരോദിവസത്തിനും ആയിരം രൂപവീതം പലിശ കൂടും. ഭീഷണിയില്‍ ഭയന്ന് ആരും ഇയാള്‍ക്കെതിരെ രംഗത്തുവരാറില്ല.—————
ഇതുസംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സൗത്ത് സി ഐ സന്തോഷിന്റെ നിര്‍ദേശപ്രകാരമാണ് ഇയാളെ പിടികൂടിയത്. തുടര്‍ന്ന് യാക്കര മുറിക്കാവിലുള്ള സ്വകാര്യ ലോഡ്ജിലെ ഇയാളുടെ മുറിയില്‍ പോലീസ് റെയ്ഡ് നടത്തി.
ഇവിടെ നിന്നാണ് ചെക്ക് ലീഫും മറ്റും കണ്ടെടുത്തത്. ഇയാള്‍ക്കെതിരെ മണിലെന്‍ഡിംഗ് ആക്റ്റ് പ്രകാരവും അമിത പലിശ ഈടാക്കല്‍ നിയമം-2012 പ്രകാരവും കേസെടുത്തതായി പോലീസ് അറിയിച്ചു.
പ്രതിയെ ഇന്ന് പാലക്കാട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. ജി എസ് ഐ രാധാകൃഷ്ണന്‍, സി പി ഒ റിനോയ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.—————

 

Latest