Connect with us

International

ഷാവേസിന്റെ ജന്മദിനാഘോഷം ആരംഭിച്ചു

Published

|

Last Updated

കാരക്കസ്: വെനിസ്വേലയില്‍ മുന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ ജന്മദിനാഘോഷം ആരംഭിച്ചു. വെനിസ്വേലയുടെ പ്രിയ നേതാവിന്റെ ജന്മദിനം ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടികളായി ആഘോഷിക്കാനാണ് സര്‍ക്കാര്‍ പ്രഖ്യാപനം. വിയോഗത്തിന് ശേഷമുള്ള ആദ്യത്തെ ജന്മദിന പരിപാടിയാണിത്. പൊതു സ്ഥലങ്ങളില്‍ ഡാന്‍സ്, സംഗീതകച്ചേരി എന്നിവ സംഘടിപ്പിച്ച് ആഘോഷിക്കാന്‍ പ്രസിഡന്റ് നിക്കോളാസ് മദുറോ ആവശ്യപ്പെട്ടിട്ടുണ്ട്.
നേതാവിന്റെ സന്ദേശങ്ങള്‍ അറിയിച്ചും സമ്മാനങ്ങള്‍ വിതരണം ചെയ്തും വീടുകളില്‍ സന്ദര്‍ശനം നടത്താനും മദുറോ ഉദ്ദേശിക്കുന്നുണ്ട്. രാജ്യത്തെ സമ്പത്തിക സ്ഥിതിയും കുറ്റകൃത്യങ്ങളുടെ വര്‍ധനവും സര്‍ക്കാറിനെതിരെ രാജ്യത്തെ ജനങ്ങളെ രണ്ടായി വിഭജിച്ച സാഹചര്യത്തിലാണ് ഷാവേസിന്റെ ജന്മദിനം. മാസങ്ങള്‍ നീണ്ട അര്‍ബുദ രോഗത്താലാണ് അദ്ദേഹം മരിച്ചത്. രാജ്യത്തെ അദ്ദേഹത്തിന്റെ അനുയായികള്‍ ജന്മദിനം വളരെ താത്പര്യത്തോടെയാണ് വരവേല്‍ക്കുന്നത്. രാജ്യത്തിന്റെ സൈനിക മ്യൂസിയം രാഷ്ട്ര നേതാവിന്റെ പേരിലുള്ള മ്യൂസിയമായി പ്രഖ്യാപിക്കുകയും അവിടെ അലങ്കരിക്കുകയും ചെയ്തിട്ടുണ്ട്.

 

 

Latest