Connect with us

Malappuram

കേരളാ ഫാര്‍മര്‍ അഥവാ കര്‍ഷകരിലെ ഐ ടി വിദഗ്ധന്‍

Published

|

Last Updated

മലപ്പുറം:1949 ല്‍ ജനിച്ച് പ്രീഡിഗ്രി പഠനത്തിന് ശേഷം 1958 ല്‍ പട്ടാള ജീവതത്തിലേക്ക്. 1985 നവംബറില്‍ പട്ടാള സേവനം അവസാനിപ്പിച്ച് നാട്ടിലെത്തി നേരെ കൃഷിയിലേക്ക്. പറഞ്ഞു വരുന്നത് തിരുവനന്തപുരം പേയാട് സ്വദേശിയായ എസ് ചന്ദ്രശേഖരനെ കുറിച്ചാണ്.

ചന്ദ്രശേഖരന് വലിയ കൃഷിയിടമുണ്ടെന്ന് തെറ്റിദ്ധരിക്കരുത്. ആകെയുള്ളത് ആറ് ഏക്കര്‍ കൃഷിഭൂമി. അതും ഭാര്യയുടെ പേരില്‍. അതില്‍ മൂന്നേക്കറില്‍ റബ്ബര്‍ കൃഷി. ബാക്കി മൂന്നില്‍ വിവിധ വിളകളും. ചന്ദ്ര ശേഖരനെ മറ്റുള്ള കര്‍കരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത് മറ്റൊന്നാണ്. കേരളാ ഫാര്‍മര്‍ എന്ന പേരിലറിയപ്പെടുന്ന ചന്ദ്രശേഖരന്‍ ഐ ടി വിദഗ്ധരുടെ ഇടയിലെ കര്‍ഷകനാണ്. അല്ലെങ്കില്‍ കര്‍ഷകരുടെ ഇടയിലെ ഐ ടി വിദഗ്ധനാണ്.
കാര്‍ഷിക മേഖല നേരിടുന്ന വെല്ലുവിളികളും പരിഹാര മാര്‍ഗങ്ങളും ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ മുന്നില്‍ എത്തിക്കുകയും അതില്‍ ആനന്ദം കണ്ടെത്തുകയും ചെയ്യുന്നു. നെറ്റിലൂടെയുള്ള ഒരു സഹായ ഹസ്തം മറ്റ് കര്‍ഷകരിലെത്തിക്കാനാണ് ഇദ്ദേഹത്തിന്റെ ശ്രമം. 2000 ലാണ് ഐ ടി മേഖലയിലേക്ക് കടന്ന് വരുന്നത്. 4ാലംലയ ലും യാഹുവിന്റെ ജിയോസിറ്റീസിലും നേരത്തെ പ്രസിദ്ധീകരിച്ചു തുടങ്ങി. 2005 ജൂണ്‍ മുതല്‍ ആംഗലേയ ബ്ലോഗിംഗ് ആരംഭിച്ചു. 2005 ആഗസ്റ്റ് മൂന്നിനാണ് അദ്ദേഹത്തിന്റെ പ്രഥമ മലയാളം ബ്ലോഗ് ആരംഭിക്കുന്നത്. ഇന്ന് വിവിധ വിഷയങ്ങളിലായി 15 ഓളം ബ്ലോഗുകളുണ്ട്. 2008 സെപ്തംബര്‍ മുതലാണ് കേരളാ ഫാര്‍മര്‍ ഓണ്‍ലൈന്‍ ഡോട്ട് കോം പ്രവര്‍ത്തനമാരംഭിച്ചത്. സാധാരണ ബ്ലോഗര്‍ എന്നതിലുപരി നീതി തേടിപ്പോകുന്ന കര്‍ഷകരുടെ ശക്തമായ വക്താവ് കൂടിയാണ് അദ്ദഹം. കര്‍ഷകരുടെ വിവിധ ആവശ്യങ്ങളുന്നയിച്ച് മുഖ്യമന്ത്രി, കൃഷി മന്ത്രി, മൃഗസംരക്ഷണ ബോര്‍ഡ്, റബ്ബര്‍ ബോര്‍ഡ് തുടങ്ങിയവര്‍ക്കെല്ലാം കത്തുകളയച്ചിട്ടുണ്ട്. ഇതിന്റെയെല്ലാം പകര്‍പ്പുകള്‍ സൈറ്റിലുണ്ട്.
സാങ്കേതിക രംഗത്ത് ഔപചാരിക വിദ്യാഭ്യാസമൊന്നും നേടിയിട്ടില്ലെങ്കിലും ഒരു സോഫ്റ്റ്‌വെയര്‍ എന്‍ജീനിയര്‍ കൈകാര്യം ചെയ്യുന്നത് പോലെയാണ് ഇന്റര്‍നെറ്റില്‍ ഇടപെടുന്നത്. മലയാളം, ഹിന്ദി, ഇംഗ്ലീഷ് എന്നിങ്ങനെ കര്‍ഷകര്‍ക്കായി മൂന്ന് ഭാഷകളില്‍ പോസ്റ്റുകളുണ്ട്. വാര്‍ത്ത, കൃഷി, പലവക, മന്ത്രിമാര്‍ക്കുള്ള കത്തുകള്‍, റബ്ബര്‍, വിവരാവകാശം, സഹായം, സങ്കേതം എന്നിങ്ങനെ വ്യത്യസ്ത പേജുകളിലാണ് പോസ്റ്റുകള്‍ വിന്യസിപ്പിച്ചിരിക്കുന്നത്. റബ്ബര്‍ കൃഷി സംബന്ധിച്ച സമസ്ത വിവരങ്ങളും ഇതിലുണ്ട്. അനലൈസിസ് ഓഫ് ഇന്ത്യന്‍ റബ്ബര്‍ സ്റ്റാറ്റിറ്റിക്‌സ് എന്ന പേരില്‍ ഫേസ്ബുക്കില്‍ ഒരു പേജും തുടങ്ങിയിട്ടുണ്ട്. 64ാം വയസ്സിലും യുവാവിനെ പോലെ കൃഷിയിടങ്ങളില്‍ ഓടി നടക്കുകയും കര്‍കര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ കൈമാറുകയും ചെയ്യുന്ന കേരളാ ഫാര്‍മറിന് ഇന്ന് വിദേശത്ത് നിന്നുള്ള ധാരാളം സുഹൃത്തുക്കളുണ്ട്. വിദേശികളായ റബ്ബര്‍ ഡീലര്‍മാരും കര്‍ഷകരും കേരളാ ഫാര്‍മര്‍ ഓണ്‍ലൈന്‍ ഡോട്ട് കോം സ്ഥിരം വായനക്കാരാണ്.