Connect with us

Wayanad

കെ എസ് ആര്‍ ടി സിയിലെ വരുമാന തട്ടിപ്പ്: ക്ലാര്‍ക്കിനെ പിരിച്ചുവിട്ടു

Published

|

Last Updated

കല്‍പ്പറ്റ: കെ എസ് ആര്‍ ടി സി ബത്തേരി ഡിപ്പോയിലെ വരുമാന തട്ടിപ്പുമായി ബന്ധപ്പെട്ട് ക്യാഷ് കൗണ്ടര്‍ ക്ലര്‍ക്ക് ഷാജഹാനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. ഇയാള്‍ നിലവില്‍ സസ്‌പെന്‍ഷനിലായിരുന്നു. ഒളിവില്‍ കഴിയുന്നതിനാല്‍ ഇയാളെ അറസ്റ്റു ചെയ്യാന്‍ വിജിലന്‍സിനു കഴിഞ്ഞിട്ടില്ല. ഷാജഹാനും ഏതാനും കണ്ടക്ടര്‍മാരും ചേര്‍ന്ന്, ബസ് സര്‍വീസിലൂടെ ലഭിച്ച വരുമാനത്തില്‍ ഏകദേശം കാല്‍ക്കോടി രൂപ തട്ടിയടുത്തുവെന്ന് പോലീസ്, വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

ആദ്യം ലോക്കല്‍ പോലീസ് അന്വേഷിച്ച കേസിപ്പോള്‍ വിജിലന്‍സാണ് അന്വേഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജുലൈയിലാണ് തട്ടിപ്പു പുറത്തായത്. ഷാജഹാനു പുറമെ സ്ഥിരം കണ്ടക്ടര്‍മാരായ വി എം അബ്ദുര്‍റഹ്മാന്‍, എം ടി ഷാനവാസ്, സി എച്ച് അലി, എം പാനല്‍ കണ്ടക്ടര്‍മാരായ വിജി തോമസ്, പി റഷീദ്, അഭിലാഷ് തോമസ്, കെ ജെ സുനില്‍, ഇ എസ് സുലൈമാന്‍ എന്നിവര്‍ക്കെതിരെയാണ് അന്വേഷണം നടക്കുന്നത്. ഇതില്‍ എംപാനല്‍ ജീവനക്കാരെ പിരിച്ചു വിട്ടു. ഷാജഹാന്‍ ഒഴികെയുള്ള സ്ഥിരം ജീവനക്കാര്‍ സസ്‌പെന്‍ഷനിലാണ്. ഇലക്‌ട്രോണിക് ടിക്കറ്റ് മെഷീനില്‍ കൃത്രിമം നടത്തിയാണ് പണം തട്ടിയത്.